പ്രേക്ഷകരുടെ ആസ്വദനത്തെ കുറിച്ച് ശങ്കർ നടത്തിയ നിരീക്ഷണത്തിൽ വിയോജിപ്പ് അറിയിച്ച് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. പ്രേക്ഷകരുടെ ഇഷ്ടം മുൻവിധിയോടെ സമീപ്പിച്ചാൽ ക്രീയേറ്റിവിറ്റിയെ ബാധിക്കുമെന്നാണ് കശ്യപ് പറയുന്നത്. ഗെയിം ചെയ്ഞ്ചർ എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ ട്രെയ്‍ലർ ലോഞ്ചിനിടയിലാണ് ശങ്കർ പ്രേക്ഷകരെ കുറിച്ച് സംസാരിച്ചത്.
ഇക്കാലത്തെ പ്രേക്ഷകര്‍ക്ക് വളരെ കുറഞ്ഞ സമയമേ ഒരു കാര്യത്തില്‍ ശ്രദ്ധിക്കാന്‍ കഴിയൂ എന്നും റീല്‍സാണ് എല്ലാവരും കാണാന്‍ ഇഷ്ടപ്പെടുന്നത് എന്നും ഷങ്കര്‍ പറഞ്ഞു. റീല്‍സ് പോലെയാണ് ഗെയിം ചെയ്ഞ്ചര്‍ ഒരുക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമർശത്തിനാണ് കശ്യപ് മറുപടി പറയുന്നത്.
'പണ്ട് തൊട്ടേ സിനിമയെ കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട്. അതിലാണ് ഞാന്‍ ഇന്നും വിശ്വസിക്കുന്നത്. ഫിലിം മേക്കേഴ്‌സ് സ്‌ക്രീനില്‍ കാണിക്കുന്നത് പ്രേക്ഷകര്‍ കാണും. അത് അഭിനിവേശത്തോടെയും ബോധ്യത്തോടെയും സ്‌നേഹത്തോടെയും രൂപത്തെടുത്തിയ സിനിമായായിരിക്കണം എന്നേ ഉള്ളു. പ്രേക്ഷകര്‍ എന്നത് വലിയൊരു കടലാണ്. പ്രേക്ഷകര്‍ക്കെല്ലാം ഒരൊറ്റ ഇഷ്ടമല്ല ഉള്ളത്. ഇവിടെ എല്ലാത്തരം സിനിമകളും എല്ലാത്തരം പ്രകടനങ്ങളും കാണാന്‍ ആളുകളുണ്ടാകും.
പ്രേക്ഷകര്‍ക്ക് ഒരു കാര്യമേ ഇഷ്ടപ്പെടുകയുള്ളു. അതുകൊണ്ട് അത്തരം ചിത്രങ്ങള്‍ ചെയ്യാം എന്ന് കരുതുന്നിടത്ത് സംവിധായകന്റെ സര്‍ഗാത്മകതയും ചിന്തകളും ചെറുതാവുകയാണ്. പ്രേക്ഷകര്‍ എന്താണ് കാണാന്‍ ആഗ്രഹിക്കുന്നത് എന്ന് ഊഹിച്ച് സിനിമ എടുക്കുന്നതോടെ പുതിയത് സൃഷ്ടിക്കാനുള്ള അവസരം ഇല്ലാതാവുകയാണ്,' അനുരാഗ് കശ്യപ് പറഞ്ഞു.
രാം ഛരൺ നായകനായെത്തുന്ന ചിത്രത്തിൽ കിയാറ അദ്വാനിയാണ് നായികാവേഷത്തിലെത്തുന്നത്. ഇന്ത്യൻ 2വിന് ശേഷം ശങ്കറിന്‍റേതായി ഇറങ്ങുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.