മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിന്‍റെ ആദ്യ സംവിധാനത്തെിലെത്തുന്ന ചിത്രമാണ് ബറോസ്. 3ഡിയിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് തിയറ്ററിൽ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. 100 കോടിക്ക് മുകളിൽ ബഡ്ജറ്റുണ്ടെന്ന് പറയപ്പെടുന്ന ചിത്രം ബോക്സ് ഓഫീസിൽ കൂപ്പുകുത്തി വീഴുന്ന കാഴ്ചയാണ് നിലവിൽ കാണുന്നത്. എന്നാൽ ചിത്രം പണത്തിന് വേണ്ടിയിറക്കിയതല്ലെന്ന് പറയുകയാണ് മോഹൻലാൽ. 47 വർഷം പ്രേക്ഷകർ നൽകിയ സ്നേഹത്തിനും ബഹുമാനത്തിനും തിരിച്ചുനൽകുന്ന സമ്മാനമാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്.
'ഞങ്ങൾ 3-ഡി പ്രിന്‍റുകൾ മാത്രമാണ് ഇറക്കിയിരിക്കുന്നത്, അതാണ് ഏറ്റവും നല്ല തീരുമാനവും. ആളുകൾ ചോദിക്കും എന്താണ് നിങ്ങൾ 2ഡിയിൽ ചിത്രം ഇറക്കാതിരുന്നതെന്ന്. എന്നാൽ എന്തിന് ഇറക്കണം. ഈ ഒരു 3ഡി അനുഭവം അവർ ആസ്വദിക്കട്ടെ. അത്യാവശ്യമാണെങ്കിൽ 2ഡി പ്രിന്‍റും ഇറക്കുന്നതാണ്. ഇത് പണത്തിന് വേണ്ടിയിറക്കിയ പടമല്ല. എനിക്ക് പ്രേക്ഷകർക്ക് വേണ്ടി എന്തെങ്കിലും നൽകണമായിരുന്നു.
47 വർഷം പ്രേക്ഷകർ നൽകിയ സ്നേഹത്തിനും ബഹുമാനത്തിനും ഞാൻ അവർക്ക് തിരിച്ചുനൽകുന്ന സമ്മാനമാണ് ഈ ചിത്രം. കുട്ടികൾക്ക് വേണ്ടിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഫാമിലിക്കൊപ്പം അവർക്കും കാണാം. നിങ്ങളുടെ ഉള്ളിലെ കുട്ടിയെ ഈ ചിത്രം ഉണർത്തും,' മോഹൻലാൽ പറഞ്ഞു.
കണക്കുകൾ പ്രകാരം ചിത്രം ഇതുവരെ ഒമ്പത് കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയിട്ടുള്ളത്. കുട്ടികളെ ലക്ഷ്യം വെച്ച് പുറത്തിറക്കിയ ചിത്രം ഫാന്റസി ഴേണറിൽ പെടുന്നതാണ്. സമ്മിശ്ര പ്രതികരണമാണ് സിനിക്ക് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്. ഈ വർഷം അഭിനേതാവുന്ന നിലയിൽ വലിയ നേട്ടമൊന്നും സൃഷ്ടിക്കാൻ കഴിയാതിരുന്ന മോഹൻലാലിന് 2025ൽ പ്രോമിസിങ് പ്രൊജക്ടുകൾ മുന്നിലുണ്ട്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'തുടരും' എന്ന ചിത്രമാണ് മോഹൻലാലിന്‍റേതായി അടുത്ത റിലീസ് ചെയ്യുന്ന ചിത്രം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്‍റെ സംവിധാത്തിലെത്തുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം എമ്പുരാൻ മാർച്ച് 28നാണ് തിയറ്റിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.