സിനിമ റിവ്യൂ രീതിയെ വിമർശിച്ച സംവിധായകൻ ചിദംബരത്തിന് മറുപടിയുമായി യൂട്യൂബറും ബിഗ്ബോസ് മത്സരാർഥിയുമായ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ. ചിദംബരത്തിന്റെ വാക്കുകൾ തനിക്ക് ഫ്രീ പ്രെമോഷൻ നൽകിയെന്നും അരിയണ്ണൻ എന്ന് വിളിക്കുന്നതിൽ അഭിമാനമുണ്ടെന്നും സായ് ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സായ് കൃഷ്ണയുടെ പേര് എടുത്ത് പറയാതെ ചിദംബരം വിമര്‍ശനം ഉന്നയിച്ചത്.
സായ് കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ' ചിദംബരം എനിക്കൊരു ഫ്രീ പ്രെമോഷൻ തന്നു. എന്നെവെച്ചൊരു 50 കോടി പടം എടുത്തത് പോലെയായി. അഭിമുഖത്തിൽ പേര് പറയുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അത് പലരേയും സുഖിപ്പിക്കാൻ വേണ്ടിയാണ് പറയുന്നത്. അരിയുടെ കാര്യം എടുത്തു പറയുന്നുണ്ട്. സിനിമ ഹിറ്റായപ്പോൾ അദ്ദേഹത്തിന് ആട്ടിൻകാട്ടമൊന്നുമല്ലല്ലോ കിട്ടിയത്? അരി തന്നെയല്ലേ?.
സിനിമക്കാർ ഒരു കാര്യം മനസിലാക്കണം. സിനിമ ഒരു ബിസിനസ് ആണ്. നമ്മൾ യൂട്യൂബിൽ ചെയ്യുന്നതും ബിസിനസാണ്. നമ്മൾ പ്രതീക്ഷിക്കുന്നത് പൈസയാണ്. പൈസ കൊണ്ട് വാങ്ങുന്നത് അരിയാണ്. ആട്ടിൻകാട്ടം തിന്നാൻ ആരും ബിസിനസ് നടത്തുന്നില്ല. അരിയേയും ഭക്ഷണത്തേയും ആരും കാളിയാക്കേണ്ട കാര്യമില്ല. അരിയണ്ണൻ എന്ന് വിളിക്കുന്നതിൽ അഭിമാനമുണ്ട്.ഒരാൾ എന്നെ വിളിച്ച് തെറി പറഞ്ഞു, ആ തെറി വിറ്റ് ഞാൻ അരിയാക്കിയെങ്കിൽ അത് എന്റെ കഴിവാണ്. സിനിമയുണ്ടാക്കുന്നത് വിൽക്കാനാണ്. ഞാൻ എന്റെ കണ്ടന്റ് വിറ്റു അരിയാക്കും'.
ഒരു തമിഴ് യൂട്യൂബ് ചാനലിനോട് സംസാരിക്കവേയാണ് ഉണ്ണി മുകുന്ദനും സീക്രട്ട് ഏജന്റുമായുള്ള വിഷയം ഇരുവരുടെയും പേര് പറയാതെ ചിദംബരം പരാമര്‍ശിച്ചത്. 'ഒരു താരത്തെ, ഒരു റിവ്യൂവര്‍ സ്ഥിരമായി ടാര്‍ഗറ്റ് ചെയ്യുകയാണ്. റിവ്യൂവറെ വിളിച്ച് താരം എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു. നിങ്ങളെ പറ്റി പറഞ്ഞാല്‍ അരി വാങ്ങാന്‍ പറ്റുമെന്നായിരുന്നു മറുപടി, എന്നാല്‍ ചെയ്‌തോ എന്ന് താരവും മറുപടി നല്‍കി', എന്നായിരുന്നു ചിദംബരം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.