കുടുംബ കാര്യങ്ങൾ അധികം സംസാരിക്കാറില്ല; അവസാനം പ്രതികരിച്ച് അമിതാഭ് ബച്ചൻ

താരദമ്പതികളായ ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ വിവാഹമോചനത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ . മകൾ ആരാധ്യ ഐശ്വര്യക്കൊപ്പവും അഭിഷേക് പിതാവിനും കുടുംബത്തിനുമൊപ്പമാണ് താമസമെന്നാണ് പുറത്ത് പ്രചരിക്കുന്നത്. ആനന്ദ് അംബാനി വിവാഹത്തിന് താരങ്ങൾ ഒന്നിച്ച് എത്താതിരുന്നതോടെയാണ് വിവാഹമോചനത്തെക്കുറിച്ചുള്ള ഊഹപോഹങ്ങൾ ശക്തമായത്.

ഇപ്പോഴിതാ വിഷ‍യത്തിൽ അമിതാഭ് ബച്ചൻ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. തന്റെ ബ്ലോഗിലൂടെയാണ് ഉത്തരം നൽകിയിരിക്കുന്നത്. താൻ കുടുംബത്തെക്കുറിച്ച് പൊതുവേദികളിൽ അധികം സംസാരിച്ചിട്ടില്ലെന്നും എന്നാൽ ഇപ്പോൾ പ്രചരിക്കുന്നതെല്ലാം അസത്യമാണെന്നും ബച്ചൻ പറയുന്നു. പലരും ചോദ്യചിഹ്നമിട്ടുകൊണ്ടാണ് പലതും പുറത്തുവിടുന്നതെന്നും ബച്ചൻ കൂട്ടിച്ചേർത്തു.

'സോഷ്യൽ മീഡിയയിലും മറ്റും കുടുംബത്തെക്കുറിച്ച് വളരെ വിരളായി മാത്രമേ ഞാൻ എഴുതാറുള്ളൂ. കാരണം സ്വകാര്യത സൂക്ഷിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.ഊഹാപോഹങ്ങളെല്ലാം ഊഹാപോഹങ്ങളാണ്. അവ വെറും ഊഹക്കച്ചവടങ്ങൾ മാത്രമാണ്. ഇവക്കൊന്നും സ്ഥിരീകരണങ്ങളില്ല. അസത്യമാണ് പ്രചരിക്കുന്നത്. ഒരു ഉറപ്പുമില്ലാത്ത കാര്യങ്ങള്‍ക്ക് മറുപടി പോലും അര്‍ഹിക്കുന്നില്ല.

അന്വേഷകർ അവരുടെ ബിസിനസിനും പരസ്യങ്ങൾക്കും വേണ്ടിയാണ് സ്ഥിരീകരണങ്ങൾ തേടുന്നത്. അത് അവരുടെ ജോലിയായിരിക്കും. അതിനെ ഞാൻ വെല്ലുവിളിക്കുന്നില്ല. സമൂഹത്തെ സേവിക്കാനുള്ള അവരുടെ പരിശ്രമത്തെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ അവർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ചോദ്യചിഹ്നങ്ങളാണ്. നിങ്ങൾക്ക് ഇഷ്ടമുള്ളത് പ്രചരിപ്പിക്കാം. എന്നാൽ അത് ചോദ്യചിഹ്നത്തോടൊപ്പം പ്രചരിപ്പിക്കുമ്പോൾ നിങ്ങൾക്ക് അത് സംശയാസ്പദമായിരിക്കും.പക്ഷെ വായനക്കാരൻ അത് വിശ്വസിക്കുന്നു. അതോടെ നിങ്ങളുടെ എഴുത്തിന് ആവർത്തനം ലഭിക്കുന്നു.ചോദ്യചിഹ്നത്തോടൊപ്പം എരിവും പുളിയുമുള്ള അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അത് എങ്ങനെയാണ് ഇതില്‍ ബന്ധപ്പെട്ടിരിക്കുന്നവരെ ബാധിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു'- അമിതാഭ് കുറിച്ചു.

Tags:    
News Summary - Amitabh Bachchan finally breaks silence on speculations around his family amidst rumours about Aishwarya and Abhishek Bachchan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.