വിവാഹത്തിനായി കോടിക്കണക്കിന് രൂപയാണ് താരങ്ങൾ ചെലവാക്കുന്നത്. ഇപ്പോഴിതാ തന്റെ ലളിത വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി അമൃത റാവു. ഒമ്പത് വർഷങ്ങൾക്ക് മുമ്പാണ് അമൃതയും റേഡിയോ ജോക്കിഅൻമോലും വിവാഹിതരാവുന്നത്. പ്രണയ വിവാഹമായിരുന്നെന്നും ആകെ ഒന്നര ലക്ഷം രൂപയാണ് ചെലവായതെന്നും നടി തങ്ങളുടെ യൂട്യൂബ് ചാനലായ കപ്പിൾ ഓഫ് തിംഗ്സിലൂടെ പറഞ്ഞു. വിവാഹവാർഷികത്തോടനുബന്ധിച്ചാണ് അമൃത ഇക്കാര്യം വെളിപ്പെടുത്തിയത്.
എനിക്ക് ആഡംബര വിവാഹവസ്ത്രങ്ങളോട് താൽപര്യമില്ല. അതിനാൽ പരമ്പരാഗത വേഷമാണ് വിവാഹദിവസം ധരിച്ചത്. അന്ന് ഞാൻ ധരിച്ച സാരിക്ക് 3000 രൂപയായിരുന്നു വില. വിവാഹവേദിക്കായി ആകെ ചെലവഴിച്ചത് 11,000 രൂപയാണ്.18,000 രൂപയായിരുന്നു താലി മാലയുടെ വില- അമൃത പറഞ്ഞു.
വിവാഹമെന്നത് പ്രണയമാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അതിനാൽ വിവാഹത്തിന് അധികം പണം ചെലവാക്കിയില്ല.ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാൻ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു- അമൃത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.