ദ കേരള സ്റ്റോറി പ്രൊപ്പഗണ്ട ചിത്രം, ഇന്ന് രാഷ്ട്രീയത്തിൽനിന്ന് രക്ഷപ്പെടാനാവില്ല -അനുരാഗ് കശ്യപ്

  കേരള സ്റ്റോറി പ്രൊപ്പഗണ്ട ചിത്രമാണെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. സിനിമകൾ നിരോധിക്കുന്നതിനോട് താൻ എതിരാണെന്നും എന്നാൽ ഇത്തരം ചിത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും സംവിധായകൻ ഒരു മാധ്യമത്തിനോട് പറഞ്ഞു.

'ഇന്നത്തെ കാലത്ത് രാഷ്ട്രീയത്തിൽ നിന്ന് രക്ഷപ്പെടാനാവില്ല. സിനിമ അരാഷ്ട്രീയമാകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ദ കേരള സ്റ്റോറി പോലെയുളള പ്രൊപ്പഗണ്ട ചിത്രങ്ങൾ ഇവിടെ ഒരുപാട് നിർമിക്കപ്പെടുന്നുണ്ട്. സിനിമകൾ നിരോധിക്കുന്നതിനോട് യോജിക്കുന്നില്ല. പക്ഷേ ഇതൊരു പ്രൊപ്പഗണ്ട ചിത്രമാണ്. അത് രാഷ്ട്രീയമാണ്. ഇതിനെതിരെ മറ്റൊരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നില്ല -അനുരാഗ് കശ്യപ് പറഞ്ഞു.

സംവിധായകനായ ഞാൻ ഒരു ആക്ടിവിസ്റ്റാകാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ചെയ്യുന്ന ചിത്രം, യാഥാർഥ്യത്തെയും സത്യത്തെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. അതിന്റെ രാഷ്ട്രീയം ആ സിനിമക്ക് ചുറ്റുമുള്ള ലോകത്തിന്‍റെ രാഷ്ട്രീയത്തിൽനിന്നും, ആ ലോകത്തിലെ സത്യങ്ങളിൽനിന്നും വസ്തുതകളിൽ നിന്നുമാണ് വരേണ്ടത്' -സംവിധായകൻ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Anurag Kashyap opens Up The Kerala Story Is Propaganda Film,You Cannot Escape Politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.