സിനിമക്ക് പിന്നാലെ സഞ്ചരിച്ചപ്പോൾ കുടുംബം കൈവിട്ടുപോയിയെന്ന് സവിധായകൻ അനുരാഗ് കശ്യപ്. അച്ഛനെന്ന നിലയിൽ മകളുടെ ബാല്യം തനിക്ക് നഷ്ടമായെന്നും മകളോട് മാപ്പ് പറയാൻ പോലും അർഹതയില്ലെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറഞ്ഞു.
'പ്രിയപ്പെട്ടവരുടെ നഷ്ടം ഇന്ന് എന്നെ ഭയപ്പെടുത്തുന്നു. സിനിമയോടുള്ള അഭിനിവേശം പ്രിയപ്പെട്ട പലതും നഷ്ടപ്പെടുത്തി. ഞാൻ പലതും അവഗണിക്കുകയും ഉപേക്ഷിക്കുകയും ചെയ്തു. കാരണം സിനിമ അത്രയേറെ ആഴത്തിലേക്ക് എന്നെ കീഴപ്പെടുത്തിയിരുന്നു. വളരെ പെട്ടെന്ന് തന്നെ ആരോഗ്യം എന്റെ കൈവിട്ടുപോയി. എല്ലാം വളരെ പെട്ടെന്നായിരുന്നു. ആ സമയത്ത് ഒറ്റപ്പെട്ടു പോയി. അതെന്നിൽ തിരിച്ചറിവ് ഉണ്ടാക്കി'- അനുരാഗ് കശ്യപ് തുടർന്നു.
'ആ സമയത്ത് കുടുംബം കൈമോശം വന്നിരുന്നു. മകൾ ആലിയയുടെ ബാല്യകാലം എനിക്ക് നഷ്ടപ്പെട്ടു. എന്നെക്കാളും കൂടുതൽ ആലിയക്കൊപ്പം സമയം ചെലവഴിച്ചത് സംവിധായകൻ ഇംതിയാസ് അലിയാണ്. അദ്ദേഹത്തിന്റെ മകളുടെ അടുത്ത സുഹൃത്താണ് ആലിയ. മക്കളെ പോലെ തന്നെ ഇവരുടെ അമ്മമാരും സുഹൃത്തുക്കളാണ്. ഇവർ ഒന്നിച്ച് യാത്ര പോകുകയും സമയം ചെലവഴിക്കുകയും ചെയ്യാറുണ്ട്. ഇന്ന് അതിൽ എനിക്ക് സങ്കടമുണ്ട്.
അച്ഛനെന്ന നിലയിൽ മകളോട് മാപ്പ് പറയണോ എന്ന് പോലും എനിക്കറിയില്ല, കാരണം സമയം വളരെ വൈകിപ്പോയി. ആലിയ തന്നോട് ക്ഷമിക്കുമെന്നാണ് തോന്നുന്നത്. കാരണം ഫിലിം മേക്കിംഗ് പ്രൊഫഷന്റെ സ്വഭാവം അവൾ മനസ്സിലാകും' അനുരാഗ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.