ചോദ്യം ചെയ്യലിനിടെ നിർത്താതെ കരഞ്ഞു, ആര്യൻ നാലുവർഷമായി മയക്കുമരുന്ന്​ ഉപയോഗിക്കുന്നു -എൻ.സി.ബി

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട്​ അറസ്റ്റിലായ ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാൻ ചോദ്യം ചെയ്യലിനിടെ നിർത്താതെ കരഞ്ഞതായി നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോ. ആര്യൻ നാലുവർഷമായി മയക്കുമരുന്ന്​ ഉപയോഗിക്കുന്നതായി തെളിഞ്ഞതായും എൻ.സി.ബി വൃത്തങ്ങൾ പറഞ്ഞു.

യു​.കെ, ദുബൈ തുടങ്ങി മറ്റു രാജ്യങ്ങളിലായിരുന്നപ്പോഴും ആര്യൻ മയക്കുമരുന്ന്​ ഉപയോഗിച്ചിരുന്നതായി എൻ.സി.ബി വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട്​ ചെയ്​തു.

ഞായറാഴ്ചയാണ്​ ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടിയുമായി ബന്ധപ്പെട്ട്​ ആര്യൻ ഉൾപ്പെടെ എട്ടുപേരെ അറസ്റ്റ്​ ചെയ്​തത്​. ആര്യന്‍റെ അടുത്ത സുഹൃത്തായ അർബാസ്​ മെർച്ചന്‍റ്​, മൂൺമൂൺ ധമേച്ച, ഇസ്​മീത്​ സിങ്​, മൊഹക്​ ജസ്​വാൾ, ഗോമിത്​ ചോപ്ര, നൂപുർ സരിക, വിക്രാന്ത്​ ചോക്കർ എന്നിവരാണ്​ അറസ്റ്റിലായത്​. 15 വർഷത്തെ സൗഹൃദമാണ്​ ആര്യനും അർബാസും തമ്മിൽ.

ആര്യനെയും മൂൺമൂൺ ധമേച്ചയെയും അർബാസിനെയും ​മുംബൈ മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ കോടതിയിൽ ഞായറാഴ്ച ഹാജരാക്കിയിയിരുന്നു. ഒക്​ടോബർ നാലുവരെ അവരെ പൊലീസ്​ കസ്റ്റഡിയിൽ വിടുകയും ചെയ്​തു.

Tags:    
News Summary - Aryan Khan cried inconsolably during interrogation, was consuming drugs for 4 years NCB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.