28 വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ സ്ഫടികം വീണ്ടും പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. 4 കെ ഡോൾബി അറ്റ്മോസിൽ ഇറങ്ങിയ ചിത്രം തിയറ്ററുകളിൽ ആരാധകർ ആഘോഷമാക്കുകയാണ്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ സ്ഫ്ടികം വീണ്ടും റിലീസ് ചെയ്യാനുള്ള കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ ഭദ്രൻ. മോഹൻലാൽ ആണ് ഇതിന് കാരണമെന്നാണ് സംവിധായകൻ പറയുന്നത്. സിനിമയുടെ റിലീസിനെ തുടർന്ന് ആരാധകരെ കാണാൻ മോഹൻലാലിനോടൊപ്പം ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടന്റെ ചോദ്യത്തിനായിരുന്നു ഭദ്രന്റെ മറുപടി.
'ലാലിന്റെ അറുപതാം ജന്മദിനത്തിന് പാലയിലും പരിസരത്തുമുള്ള ചിലർ എന്റെ വീട്ടിലെത്തി സ്ഫടികം ബിഗ് സ്ക്രീനിൽ കാണാനുളള മാർഗത്തെ കുറിച്ച് അന്വേഷിച്ചിരുന്നു. സിനിമയുടെ ഫസ്റ്റ് ഹാഫ് തെങ്ങിൽ തുണി വലിച്ചുകെട്ടി പ്രൊജക്ടറിൽ കാണാനുളള അനുമതി ചോദിച്ചിരുന്നു. അവരുടെ ആവേശവും എനർജിയും കണ്ടപ്പോഴാണ് എനിക്ക് പുതിയ കാലത്തിനായി സിനിമ ഇറക്കണമെന്ന് തോന്നിയത്.
എനിക്ക് കുറെയധികം ചെറുപ്പക്കാർ സുഹൃത്തുക്കളുണ്ട്. അവരുടെ ആഗ്രഹം കൂടിയായിരുന്നു ഇത്. സിനിമ ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്'- സംവിധായകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.