ബോക്സോഫീസ് സമ്പാദ്യം 25000 കോടി; ഷാറൂഖിനും സൽമാനും ആമിറിനും മുന്നിൽ മറ്റൊരു താരം

ഖാന്മാരുടെ പേരിനൊപ്പമാണ് ബോളിവുഡ് സിനിമകൾ അധികം ചർച്ചയാകുന്നത്. അധികം ബിഗ് ബജറ്റ് ചിത്രങ്ങളും താരങ്ങളുടെ പേരിലാണ് ബോക്സോഫീസിൽ എത്തുന്നത്. തിയറ്ററുകളിൽ ആധിപത്യം സൃഷ്ടിക്കാനും ഖാന്മാർക്ക് കഴിഞ്ഞിട്ടുണ്ട് .

എന്നാൽ ഖാന്മാരെക്കാളും ബോക്സോഫീസിൽ മികച്ച നമ്പർ നേടിയത് മറ്റൊരു താരമാണ്. അന്തരിച്ച നടൻ ഇമ്രാൻ ഖാനാണ് ബേക്സോഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്. 2.5 ബില്യൺ(22,500 കോടി രൂപയാണ്) അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ആകെ ബോക്സോഫീസ് കളക്ഷൻ. ഹോളിവുഡിലും ബോളിവുഡിലും ഒരുപോലെ സജീവമായിരുന്നു ഇർഫാൻ ഖാൻ. ഹോളിവുഡ് റിലീസുകളിൽ നിന്നാണ് അധികവും നേടിയത്. വെറും 2000 കോടിയാണ്  അദ്ദേഹം ആകെ ഇന്ത്യൻ സിനിമയിൽ നിന്ന് നേടിയത്.

ആഗോള ബോക്സോഫീസിൽ ഷാറൂഖ് ഖാന്റെ സിനിമകൾ 9000 കോടിയിൽ താഴെയാണ് നേടിയത്.  സൽമാൻ 7000 കോടി, ആമിറിന്റേത് 6500 കോടിയുമാണ്.

Tags:    
News Summary - Bollywood's most successful Khan grossed ₹25000 cr at box office, more than Shah Rukh, Salman Khan, Aamir Khan combined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.