ചിരഞ്ജീവി, തല അജിത്, നാഗാർജുന, മൃണാൽ താക്കൂർ..; പി.വി. സിന്ധുവിന്‍റെ റിസപ്ഷന് പങ്കെടുത്ത് പ്രമുഖർ

ഇന്ത്യയുടെ ബാഡ്മിന്‍റൺ പ്രതിഭ പി.വി സിന്ധു കഴിഞ്ഞ ദിവസം വിവാഹതിയായിരുന്നുയ ഹൈദരാബാദിൽ വ്യാപാരി വെങ്കട ദത്ത സായ് ആണ് താരത്തിന്‍റെ വരൻ. ഞായറാഴ്ച രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. ഡിസംബർ 24 ചൊവ്വാഴ്ച ഇരുവരും ഒരു റിസപ്ഷൻ നടത്തിയിരുന്നു. ഈ റിസപ്ഷനിൽ ധാരാളം സെലിബ്രറ്റികളും പങ്കെടുത്തിരുന്നു. കോളിവുഡ് സൂപ്പർതാരം അജിത് കുമാറും കുടുംബവും, മെഗാസ്റ്റാർ ചിരഞ്ജീവി, നാഗാർജുന അക്കിനേനി, മൃണാൽ താക്കൂർ എന്നിവരെല്ലാം ചടങ്ങിൽ പങ്കെടുത്തു.

ക്ലീൻ ഷേവിൽ ബ്ലാക്ക് സ്യൂട്ടും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് തല അജിത് എത്തിയത്. ഭാര്യ ശാലിനിയും മക്കളും താരത്തോടൊപ്പമെത്തിയിരുന്നു. കറുത്ത ഷർട്ടും നീല ജീൻസുമണിഞ്ഞാണ് നാഗാർജുന എത്തിയത്. നടനും പൊളിറ്റീഷ്യനുമായ ചിരഞ്ജീവിയും സ്റ്റൈലിഷ് ലുക്കിലാണ് വിവാഹത്തിനെത്തിയത്. നാഷണൽ ക്രഷ് എന്ന വിശേഷണം നൽകിയ സിതാരാമത്തിലെ നായിക മൃണാൽ താക്കൂറാണ് ചടങ്ങിൽ പങ്കെടുത്ത മറ്റൊരു സിനിമാതാരം.



ഉദയ്പൂരിലെ വിവാഹ ചടങ്ങിനിടെ എടുത്ത ഫോട്ടോസ് സിന്ധു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 




Tags:    
News Summary - PV Sindhu-Venkata Datta Sai wedding reception: Chiranjeevi, Nagarjuna, Ajith, Mrunal Thakur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.