മുഹമ്മദ് റഫിക്ക് പാടാൻ കഴിയാത്തതായ ഒരു ഗാനവുമില്ലെന്ന് ആരാധകർക്കെല്ലാം ഉറപ്പുണ്ടെങ്കിലും അദ്ദേഹമത് സമ്മതിച്ചുതരില്ലായിരുന്നു. അനശ്വര സംഗീത സംവിധായകൻ നൗഷാദിന്റെ അസിസ്റ്റന്റായിരിക്കെ ഉണ്ടായ അനുഭവം സംഗീത സംവിധായകൻ ജെറി അമൽദേവ് പറയുന്നു:
‘‘ഒരിക്കൽ, ‘സർവശക്ത് സമ്പന്ന് പിതാ ജോ’ എന്ന ഗാനം കംപോസ് ചെയ്ത് റഫി സാബിന്റെ വീട്ടിൽ ചെന്നു. വരികൾ വായിച്ചു കേൾപ്പിക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. സംസ്കൃത പദങ്ങൾ ഏറെയുള്ള ‘ഖഡീ ബോലി’യിൽ രചിക്കപ്പെട്ട ഗാനം ഉച്ചരിക്കാൻ തനിക്ക് വിഷമമായിരിക്കുമെന്ന് റഫി സാബ് വ്യക്തമാക്കി. അദ്ദേഹം തീർത്തു പറഞ്ഞു, ‘‘നിങ്ങൾ മന്നാഡേയെക്കൊണ്ട് പാടിക്കൂ, അദ്ദേഹം ഭംഗിയായി അത് ആലപിക്കും. മുജേ മാഫ് കർനാ ജെറി സാബ്.’’
ഏതു തരം ഗാനമായാലും റഫി സാബ് തന്നെയാണ് റഫറൻസ്. റഫി സാബിനെപ്പോലെ എന്നതാണ് മാനദണ്ഡം. ഖവാലിയോ ഭജനോ ശോകഗാനമോ ആകട്ടെ, അതുമല്ലെങ്കിൽ സെമി ക്ലാസിക്കൽ, ഹൈപിച്ച്... ഏതായാലും അദ്ദേഹത്തെപ്പോലെ പാടുകയെന്നതാണ് ഒരു ഗായകന്റെ അഭിലാഷം. എന്റെ പ്രചോദനമാണ് റഫി സാബ്.
ഹിന്ദി ഗായകൻ സോനു നിഗം
(അനശ്വര ഗായകൻമുഹമ്മദ് റഫിയുടെ നൂറാം ജന്മദിന വേളയിൽ പറഞ്ഞത്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.