ആളുകള്‍ സ്വീകരിക്കില്ലെന്ന് തോന്നി, സിനിമയിൽ എത്തിയപ്പോൾ ഒരു പ്രശ്നം അലട്ടിയിരുന്നു; ആമിർ ഖാൻ

 ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിലൊരാളാണ് ആമിർ ഖാൻ. സിനിമയിൽ നിന്ന് ഇടവേള എടുത്തിട്ടും നടന്റെ  ആരാധകരുടെ എണ്ണത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല.ആമിർ ഖാന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ്.

ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് ഉയരക്കുറവിൽ ആശങ്കയുണ്ടായിരുന്നുവെന്ന് പറയുകയാണ് ആമിർ ഖാൻ. ആളുകൾ തന്നെ സ്വീകരിക്കുമോ എന്ന് ഭയപ്പെട്ടിരുന്നെന്നും ആമിർ സീ മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഉ‍യരക്കുറവിൽ ഞാൻ ഭയപ്പെട്ടിരുന്നു. ആളുകൾ തന്നെ സ്വീകരിച്ചില്ലെങ്കിൽ എന്തു ചെയ്യുമെന്ന് ആലോചിച്ച് ആശങ്കയുണ്ടായിരുന്നു. സിനിമയിൽ എത്തിയപ്പോൾ ഇതായിരുന്നു എന്റെ ഭയം. എന്നാൽ ഇതിലൊന്നും കാര്യമില്ലെന്ന് പിന്നീട് മനസിലായി.ഉയരക്കുറവ് ഒരിക്കലും എന്റെ കരിയറിനെ ബാധിച്ചിട്ടില്ല. തുടക്കത്തിൽ ഇങ്ങനെ പലതും നമ്മൾ കേൾക്കേണ്ടി വരും. എന്നാൽ അതൊന്നും കാര്യമാക്കേണ്ടതില്ലെന്ന് പിന്നീട് നമുക്ക് തന്നെ ബോധ്യപ്പെടും. സത്യസന്ധമായി ജോലി ചെയ്യുക അതാണ് ഏറ്റവും പ്രധാനം'- ആമിർ ഖാൻ പറഞ്ഞു.

2022ല്‍ പുറത്തിറങ്ങിയ ‘ലാല്‍ സിങ് ഛദ്ദ’ ആണ് ആമിറിന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.സിത്താരെ സമീൻ പർ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Tags:    
News Summary - Aamir Khan Says He Had 'Inferiority Complex' About His Height: 'Some Kind Of Insecurity Creeps In'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.