ബാല്യകാലത്തുണ്ടായ അപകടത്തെ കുറിച്ച് നടൻ വിക്രം. 12ാം വയസിൽ സംഭവിച്ച ഒരു അപകടത്തിൽ വലുതു കാൽ തളർന്ന് പോയെന്നാണ് നടൻ പറയുന്നത്. പ്രമുഖ മാസികക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
'12ാം വയസിൽ സുഹൃത്തിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിക്കുന്നത്. വലതു കാൽ പൂർണ്ണമായും തകർന്നിരുന്നു. കാൽ മുറിച്ചുമാറ്റണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ അമ്മ ഇതിന് തയാറായില്ല. മകൻ പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് വരുമെന്ന് അമ്മ വിശ്വസിച്ചിരുന്നു. നാല് വർഷത്തിനിടയിൽ വലതു കാലിന് 23 സർജറി നടത്തി. മൂന്ന് വർഷം വീൽ ചെയറിലായിരുന്നു ജീവിതം. പിന്നീട് ഒരു വർഷം ഊന്നു വടിയെ ആശ്രയിച്ച് ജീവിച്ചു.
കഠിനമായ വേദനയോടെയാണ് ഒരോ ചുവടുകളും വെച്ചത്. അപകടത്തിൽ തളർന്നു പോയ കാൽ തിരിച്ചു പിടിക്കാൻ വെറും 2 ശതമാനം സാധ്യത മാത്രമായിരുന്നു ഡോക്ടർമാർ പറഞ്ഞത്'- വിക്രം വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.