വാട്സാപ് ഫോർവേഡ് സന്ദേശങ്ങളെ വിശ്വസിക്കരുത്; ദിലീപ്കുമാറിൻെറ ട്വീറ്റ്

മുംബൈ: ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടൻ ദിലീപ് കുമാറിനെ കുറിച്ച് വാട്സാപുകളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് ട്വീറ്റ്. ദിലീപ് കുമാറിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വാട്സാപ്പിലൂടെ വരുന്ന ഫോർവേഡഡ് സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും താരത്തിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നും അറിയിച്ചത്. അദ്ദേഹ​ത്തിന് വേണ്ടി പ്രാർഥിച്ചവർക്ക് നന്ദിയെന്നും ട്വിറ്റർ സന്ദേശത്തിൽ പറയുന്നു.

ബന്ധുക്കളോ ട്വിറ്റർ ഹാൻഡിൽ കൈകാര്യം ചെയ്യുന്നവരോ ആണ് ഈ കുറിപ്പ് പോസ്റ്റ് ചെയ്തതെന്നാണ് കരുതുന്നത്.

കഴിഞ്ഞദിവസമാണ് 98കാരനായ താരത്തെ മുംബൈയിലെ പി.ഡി ഹിന്ദുജ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

Tags:    
News Summary - Dilip Kumar, Health Update,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.