സകല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും നിലവിൽ ചർച്ചയാകുന്ന, ട്രെൻഡിങ്ങിൽ ഒന്നാമത് നിൽക്കുന്ന ഗാനമാണ് ഹനുമാൻകൈൻഡിന്‍റെ 'ബിഗ് ഡ്വാഗ്സ്'. ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കാൻ ഗാനത്തിന്‍റെ വീഡിയോക്കും വരികൾക്കും സാധിച്ചിട്ടുണ്ട്. ലോകമെമ്പാടും വൈറലാകുന്ന ഈ പാട്ട് പ്രശസ്ത അമേരിക്കൻ റാപ്പർ കെൻഡ്രിക്ക് ലമാറിന്‍റെ 'നോട്ട് ലൈക്ക് അസ്' എന്ന ഹിറ്റ് ഗാനത്തെ സ്പോട്ടിഫൈയിൽ മറികടന്നിട്ടുണ്ട്.
ഈ ഹിപ്പ് ഹോപ്പ് ഗാനം രചിച്ച് പാടി അഭിനയിച്ച ഹനുമാൻകൈൻഡ് ഒരു മലയാളിയാണെന്നാണ് മറ്റൊരു കൗതുകം. നേരത്തെ അദ്ദേഹം ഒരുപാട് ഗാനങ്ങൾ ചെയ്തിരുന്നുവെങ്കിലും 'ബിഗ് ഡ്വാഗ്സ്' അദ്ദേഹത്തിന്‍റെ തലവര തന്നെ മാറ്റുകയാണ്. സൂരജ് ചെറുകാട് എന്നാണ് ഹനുമാൻകൈൻഡ് എന്നറിയപ്പെടുന്ന കമ്പോസറുടെ പേര്. കേരളത്തിലെ പൊന്നാനിയിലാണ് സൂരജ് ജനിച്ചത്. പൊന്നാനിയിലാണ് ജനിച്ചതെങ്കിലും ഒരുപാട് വർഷങ്ങൾ ടെക്സസിലാണ് സൂരജ് ജീവിച്ചത്. ജൂലൈ ഒമ്പതിനാണ് ഹനുമാൻകൈൻഡ് ഈ ട്രാക്ക് റിലീസ് ചെയ്തത്. സ്പോട്ടിഫൈ 'ഗ്രോബൽ ടോപ് 50' ചാർട്ടിൽ നിലവിൽ പതിനൊന്നാമതാണ് ബിഗ് ഡ്വാഗ്സിന്‍റെ സ്ഥാനം. യൂട്യൂബിൽ നിലവിൽ 33 മില്യൺ ആളുകൾ ഈ വീഡിയോ കണ്ടിട്ടുണ്ട്. റാപ്പിന്‍റെ ദൈവം എന്നറിയപ്പെടുന്ന എമിനത്തിന്‍റെ 'ഹൗൾഡിനി' എന്ന് ഗാനത്തെയും ബിഗ് ഡ്വാഗ്സ് സ്പോട്ടഫിഫൈ ലിസ്റ്റിൽ മറികടന്നിട്ടുണ്ട്.
ഇതിന് മുമ്പ് ഫഹദ് ഫാസിൽ അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം ആവേശത്തിൽ സൂരജ് ഒരു ട്രാക്ക് ചെയ്തിട്ടുണ്ട്. 'ലാസറ്റ് ഡാൻഡ്' എന്നായിരുന്നു ട്രാക്കിന്‍റെ പേര്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.