അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശത്താൽ ബോളിവുഡിൽ വിജയക്കൊടി നാട്ടിയ വിദ്യ ബാലന് നാൽപത്താറ്. രണ്ടു പതിറ്റാണ്ട് നീണ്ട കരിയറിൽ ഇപ്പോഴും മികച്ച വേഷങ്ങൾകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന വിദ്യ മറ്റു നടിമാരിൽനിന്നെല്ലാം വ്യത്യസ്തയാകുന്നതും ഈ സ്പിരിറ്റുകൊണ്ടാണ്.
കാര്യങ്ങൾ വെട്ടിത്തുറന്നു പറയാൻ മടികാണിക്കാത്ത വിദ്യ, ബോളിവുഡിലെ സ്വജനപക്ഷപാതത്തെ വിമർശിക്കാൻ മടി കാണിക്കാറില്ല.
‘‘എല്ലാ താരസന്തതികളും വിജയിക്കാൻ സിനിമ വ്യവസായം ആരുടെയും പിതാവിന്റെ വകയല്ല’’ -ഒരിക്കൽ അവർ പറഞ്ഞു. സിനിമക്കു പുറമെ, സ്ത്രീകളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് സംസാരിക്കാൻ അവർ കാണിക്കുന്ന ധീരതയും ശ്രദ്ധേയമാണ്. ബോഡിഷെയിമിങ്ങിനെതിരെ അവർ തന്റെത്തന്നെ ശാരീരികാവസ്ഥകൾ തുറന്നുപറഞ്ഞ് നിലപാട് വ്യക്തമാക്കാറുണ്ട്.
അമിതവണ്ണം കാരണം ഏറെനാൾ ബുദ്ധിമുട്ടിയിരുന്ന അവർ ഒരിക്കൽ പറഞ്ഞു, ‘‘ആർക്കെങ്കിലും നിങ്ങൾ വേഷം നിഷേധിക്കുകയാണെങ്കിൽ മാന്യമായി വേണം അത് പറയാൻ. അല്ലാതെ, തടി കൂടി എന്നതുപോലുള്ള ബോഡി ഷെയിമിങ് വാക്കുകൾ ഉപയോഗിക്കരുത്.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.