വിഷാദത്തെ തുടർന്ന് മെലിഞ്ഞു, മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വാർത്ത വന്നു; ഇമ്രാൻ ഖാൻ

 സിനിമയിൽ നിന്ന് ഇടവേളയെടുത്ത് മാറി നിൽക്കുകയാണ് നടൻ ഇമ്രാൻ ഖാൻ. അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും നടൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ പഴയ സിനിമാ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ബോളിവുഡിലെ ഹീറോ സങ്കൽപത്തെ കുറിച്ചും തുടക്കകാലത്ത് ശരീരത്തിന്റെ പേരിൽ കേൾക്കേണ്ടി വന്ന വിമർശനത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് നടൻ. സോഷ്യൽ മീഡിയയിലൂടെ‍യാണ് ഇക്കാര്യം പറഞ്ഞത്.

'എന്റേത് മെലിഞ്ഞ ശരീരപ്രകൃതമാണ്. കഴിക്കുന്ന ഭക്ഷണം ശരീരത്തിൽ പിടിക്കാതെ കത്തി പോകുന്ന അവസ്ഥ.വല്ലാത്തൊരു സ്ഥിതിയായിരുന്നു. കൗമാരത്തിന്റെ അവസാനഘട്ടത്തിൽ എന്റെ പ്രായമുള്ളവർ ജിമ്മിൽ പോകാനും വർക്കൗട്ട് ചെയ്യാനും  ആരംഭിച്ചു. അവരുടെ ശരീരം വളരാൻ തുടങ്ങി. പക്ഷെ അന്നും ഞാൻ  മെലിഞ്ഞതായിരുന്നു.

സിനിമക്ക് വേണ്ടി ഞാൻ ജിമ്മിൽ പോകാൻ തീരുമാനിച്ചു.പിന്നീട് വർക്കൗട്ട്  ജീവിതത്തിന്റെ  ഭാഗമായി. സ്ഥിരമായി വർക്കൗട്ട്ചെയ്യാൻ തുടങ്ങി. എന്നിട്ടും ശരീരത്തിന്റെ പേരിൽ പരിഹാസം കേൾക്കേണ്ടി വന്നു. നീ  കൊച്ചുകുട്ടിയെ പോലെയുണ്ട്, നായികയെക്കാൾ വലുപ്പം കുറവാണ്, ദുർബ്ബലനാണ് എന്നിങ്ങനെ. പക്ഷെ എനിക്ക് ശരീരം നന്നായി ഇരിക്കുന്നത് പോലെയാണ് തോന്നിയത്. എന്നാൽ ഈ പരിഹാസം എന്നെ മാനസികമായി തളർത്തി. എനിക്കും മറ്റുള്ളവരെ പോലെ മികച്ച ശരീരം വേണമെന്ന് തോന്നി. കൂടുതൽ വർക്കൗട്ട് ചെയ്യാൻ തുടങ്ങി.

ഒരു ദിവസം ആറ് നേരം ഭക്ഷണം കഴിച്ചു. മൊത്തം 4000 കലോറി. ചിക്കൻ, മുട്ടയുടെ വെള്ള, മധുരക്കിഴങ്ങ്, ഓട്സ്, ഫ്‌ലാക്‌സ് സീഡ്‌സ് തുടങ്ങിയവ ഭക്ഷണത്തിന്റെ  ഭാഗമാക്കി. പക്ഷെ മറ്റ് നായകന്‍മാരെ പോലെ ബൈസപ്‌സ് ഉണ്ടാക്കാന്ലൻ എനിക്കായില്ല. അതിനാല്‍ സ്റ്റിറോയിഡുകള്‍ എടുക്കേണ്ടി വന്നു.

പിന്നീട് വിഷാദം എന്നെ ബാധിച്ചു. ജോലിയിൽ നിന്ന് ഇടവേള എടുത്ത് വിഷാദരോഗത്തോട് പോരാടി. ഞാൻ വീണ്ടും ഞാൻ മെലിയാൻ തുടങ്ങി. ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. ആ അവസ്ഥയില്‍ ആരെങ്കിലും എന്നെ കാണുന്നതില്‍ ലജ്ജ തോന്നി. എന്നാൽ ഇപ്പോള്‍ എനിക്ക് കുഴപ്പമില്ല. എന്റെ സുഹൃത്തിനൊപ്പം വ്യായാമങ്ങള്‍ ചെയ്യുന്നുണ്ട്. വാള്‍നട്ട്, മഞ്ഞള്‍ എന്നിവ ഉപയോഗിക്കാറുണ്ട്. പക്ഷെ സൂപ്പര്‍ഹീറോ മസിലുകളുള്ളവരോട് എനിക്ക് അല്‍പ്പം അസൂയയുണ്ട്'- ഇമ്രാന്‍ ഖാന്‍ കുറിച്ചു.

Tags:    
News Summary - Imran Khan says he got skinnier as he battled depression, people claimed he was on drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.