ഗിത്താറിന്റെ ‘ദൈവം’ ജെഫ് ബെക്ക് വിടവാങ്ങി

ന്യൂയോർക്: ലോകം കണ്ട ഏറ്റവും മികച്ച ഗിത്താറിസ്റ്റുകളിൽ പ്രമുഖനായ ജെഫ് ബെക്ക് (78) അന്തരിച്ചു. മെനിഞ്ചൈറ്റിസ് ബാധിച്ചാണ് മരണം. സ്വകാര്യത മുൻനിർത്തി കൂടുതൽ വിവരങ്ങൾ കുടുംബം പുറത്തുവിട്ടിട്ടില്ല.

‘യാർഡ്ബേഡ്സി’ൽ ഗിത്താറിസ്റ്റ് ആയി തുടങ്ങിയ ജെഫ് ബെക്ക് പിന്നീട് സോളോ പെർഫോർമറായി. എട്ട് ഗ്രാമി അവാർഡുകളും രണ്ട് പ്രാവശ്യം റോക്ക് എൻ റോൾ ഹാൾ ഓഫ് ഫെയിം പുരസ്കാരവും നേടിയിട്ടുണ്ട്.

റോളിങ് സ്റ്റോൺ മാസിക ലോകത്തെ എല്ലാ കാലത്തെയും ഏറ്റവും മികച്ച 100 ഗിത്താറിസ്റ്റുകളെ തിരഞ്ഞെടുത്തതിൽ അഞ്ചാമൻ ഗിത്താറിന്റെ ‘ദൈവം’ എന്ന് അറിയപ്പെട്ട ജെഫ് ബെക്ക് ആയിരുന്നു.

Tags:    
News Summary - Jeff Beck, guitar god who influenced generations, dies at 78

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.