ഇത് ജോജു ആണോ! നടന്റെ പുതിയ ലുക്ക് വൈറലാവുന്നു

സോഷ്യൽ മീഡിയയിൽ വൈറലായി നടൻ ജോജു ജോർജിന്റെ പുതിയ ലുക്ക്.ജോഷി ചിത്രമായ ആന്റണിക്ക് വേണ്ടിയാണ് നടൻ ശരീരഭാരം കുറച്ചിരിക്കുന്നത്. ചിത്രത്തിൽ ആന്റണി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നടന്റെ ലുക്ക് ആരാധകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

2019 -ൽ പുറത്ത് ഇറങ്ങിയ പൊറുഞ്ചു മറിയം ജോസിന് ശേഷം ജോജു ജോർജു ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് ആന്റണി. സിനിമയുടെ ചിത്രീകരണം എഴുപത്തിയഞ്ച് ശതമാനം പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത ഷെഡ്യൂള്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കും. പൊറുഞ്ചുവിലെ താരങ്ങളായ നൈല ഉഷയും ചെമ്പന്‍ വിനോദ് ജോസും ഈ ചിത്രത്തിലുണ്ട്. വിജയരാഘവന്‍, ആശ ശരത്ത്, കല്യാണി പ്രിയദര്‍ശൻ തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. രചന രാജേഷ് വര്‍മ്മ, ഛായാഗ്രഹണം- രണദിവെ, എഡിറ്റിങ് -ശ്യാം ശശിധരന്‍, സംഗീത സംവിധാനം- ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, കലാസംവിധാനം-ദിലീപ് നാഥ്, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വിതരണം- അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പിആര്‍ഒ ശബരി, മാര്‍ക്കറ്റിങ്ങ് പ്ലാനിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.

Tags:    
News Summary - joju george makeover Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.