ആറാം വയസ്സിൽ ലൈംഗികാതിക്രമത്തിനിരയായതായി കങ്കണ

ന്യൂഡൽഹി: കുട്ടിയായിരുന്ന വേളയിൽ നേരിടേണ്ടി വന്ന ലൈഗിംകാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി കങ്കണ റണാവത്. 'ലോക്കപ്പ്' റിയാലിറ്റി ഷോയുടെ ഞായറാഴ്ചത്തെ എപ്പിസോഡിൽ മുനവർ ഫാറൂഖിയോടാണ് കങ്കണ തുറന്നുപറച്ചിൽ നടത്തിയത്. ഒരു ടാസ്കിന്റെ സമയത്ത് മുനവർ സമാനമായ അനുഭവം തുറന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു കങ്കണയുടെ വെളിപ്പെടുത്തൽ.

സായ്ഷ ഷിൻഡെയെ രക്ഷപ്പെടുത്താൻ വേണ്ടിയാണ്ഒരു രഹസ്യം പറയാൻ മുനവർ സമ്മതിച്ചത്. 'എനിക്ക് അന്ന് ആറ് വയസായിരുന്നു. 11 വയസുവരെ ഞാൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു. അവർ രണ്ടുപേർ എന്റെ ബന്ധുക്കളായിരുന്നു. 4-5 വർഷം പീഡനം തുടർന്നു. ആ സമയത്ത് എനിക്ക് മനസിലായില്ല. അടുത്ത കുടുംബമായിരുന്നു. ഒരിക്കൽ അത് അതിരുകടന്നപ്പോൾ നിർത്തണമെന്ന് അവർ തന്നെ മനസിലാക്കി'-മുനവർ ഫാറൂഖി പറഞ്ഞു.

'ഓരോ വർഷവും നിരവധി കുട്ടികൾ ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നു. എന്നാൽ നമ്മൾ പൊതുവേദികളിൽ അതിനെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കുന്നു. നാമെല്ലാവരും ഇതിലൂടെ കടന്നുപോകുന്നു. നമ്മളെല്ലാം ചില ഘട്ടങ്ങളിൽ മോശം സ്പർശനത്തിനിരയായിട്ടുണ്ട്. എനിക്കും അനുഭവമുണ്ട്. ഞാൻ കുട്ടിയായിരുന്നു. ഞങ്ങളുടെ പട്ടണത്തിലെ ഒരു ആൺകുട്ടി എന്നെ മോശമായ രീതിയിൽ സ്പർശിക്കുമായിരുന്നു. ആ സമയത്ത് അതിന്റെ അർഥമെന്താണെന്ന് എനിക്കറിയില്ല. നിങ്ങളുടെ കുടുംബം എത്രമാത്രം സംരക്ഷിച്ചാലും, എല്ലാ കുട്ടികളും ഇതിലൂടെ കടന്നുപോകുന്നു' -അനുഭവം പങ്കുവെച്ച മുനവ്വറി​നെ പ്രശംസിച്ചുകൊണ്ട് കങ്കണ പറഞ്ഞു.

'അത് നിങ്ങളിൽ കുറ്റബോധമുണ്ടാക്കി എന്നതാണ് മറ്റൊരുകാര്യം. ഇത് നമ്മുടെ സമൂഹത്തിലെ ഒരു വലിയ പ്രതിസന്ധിയാണ്. നല്ലതും ചീത്തയുമായ സ്പർശനങ്ങൾ തമ്മിലുള്ള വ്യത്യാസം അവരോട് പറഞ്ഞാൽ മതിയാകില്ല. ഇതൊരു വലിയ പ്രതിസന്ധിയായി സൃഷ്ടിക്കുന്നു. കുട്ടികൾക്ക് മാനസികാഘാതമുണ്ടാകുന്നു. അവർക്ക് ജീവിതത്തിൽ നിരന്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. ഈ ആൾ എന്നേക്കാൾ മൂന്നോ നാലോ വയസ്സിന് മൂത്തതായിരുന്നു. അവൻ ഞങ്ങളെ വിളിച്ച് വസ്ത്രം ഉരിഞ്ഞ് പരിശോധിക്കും. അത് വലിയ തെറ്റാണെന്ന് ഞങ്ങൾക്ക് ആ സമയത്ത് അത് മനസിലായിരുന്നില്ല. മുനവർ, നിങ്ങളുടെ അനുഭവം പങ്കിടാൻ നിങ്ങൾ ഈ പ്ലാറ്റ്ഫോം തെരഞ്ഞെടുത്തത് വളരെ ധീരമാണ്'-കങ്കണ കൂട്ടിച്ചേർത്തു.

Tags:    
News Summary - Kangana Ranaut reveals she was sexually assaulted when 6 year old by a boy in her town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.