നടൻ മോഹന്‍ലാലിനെ നേരിട്ട് കണ്ടപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹന്‍ലാലെന്നും തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അദ്ദേഹത്തിന്റെ വിനയമാണെന്നും കരൺ ജോഹർ സമൂഹമാധ്യമത്തിൽ കുറിച്ചു.
‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ മോഹന്‍ലാല്‍ സാറിനെ ആദ്യമായി കണ്ടുമുട്ടി. ജീവിതത്തിലെ ഏറ്റവും വലിയ ഫാന്‍ മൊമന്റുകളില്‍ ഒന്നായിരുന്നു അത്. ഫാമിലി വെഡ്ഡിംഗിന് വേണ്ടി ഞങ്ങളൊരു വിമാനത്തിലായിരുന്നു യാത്ര. സത്യത്തില്‍ ആ നിമിഷം മുതല്‍ ഞാന്‍ അമ്പരന്നിരിക്കുകയായിരുന്നു.”
‘ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ അടങ്ങാത്ത വിനയമാണ്. നല്ല മനസുള്ള ഒരു ഇതിഹാസം. സാറിനെ കണ്ടതിലും പരിചയപ്പെടാന്‍ കഴിഞ്ഞതിലും എനിക്ക് അഭിമാനമുണ്ട്’എന്നാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കരണ്‍ ജോഹര്‍ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.