മോഹൻലാലിന് പിറന്നാൾ ആശംസനേർന്ന് മമ്മൂട്ടി. പിറന്നാൾ ദിനമായ മെയ് 21 ന് പന്ത്രണ്ട് മണിക്ക് ഫേസ്ബുക്ക് പേജിലൂടെയാണ് ആശംസനേർന്നത്. ഇരുവരും കൈകോർത്ത് നിൽക്കുന്ന ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്.
പ്രിയപ്പെട്ട ലാലിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി കുറിച്ചത്. മെഗാസ്റ്റാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്.
മോഹൻലാലിന്റെ 63ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണ തിരക്കിലാണ് താരമിപ്പോൾ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമാണ് മോഹൻലാലിന്റെ മറ്റൊരു ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.