മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കണോ? പനമ്പിള്ളി നഗറിലെ വീട് ഇനി ആരാധകര്‍ക്ക്

മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കണോ? പനമ്പിള്ളി നഗറിലെ വീട് ഇനി ആരാധകര്‍ക്ക്

കൊച്ചി പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെയും കുടുംബത്തിന്‍റെയും പഴയ വീട്ടില്‍ ഇനി ആരാധകർക്ക് താമസിക്കാം. വെക്കേഷന്‍ എക്‌സ്പീരിയന്‍സ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യമൊരുക്കുന്നത്. റിനോവേഷന്‍ നടത്തി മമ്മൂട്ടി ഹൗസ് കഴിഞ്ഞ ദിവസം മുതല്‍ അതിഥികള്‍ക്ക് തുറന്നുനല്‍കി. ഇവിടെ സ്റ്റേക്കേഷനായുള്ള ബുക്കിങ്ങ് തുടങ്ങിക്കഴിഞ്ഞു.

'മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ കെ.സി. ജോസഫ് റോഡിലുള്ള ഐതിഹാസികമായ വീട് ഇപ്പോൾ അദ്ദേഹത്തിന്‍റെ ആരാധകർക്കായി തുറന്നിരിക്കുന്നു, മമ്മൂട്ടിയുടെയും കുടുംബത്തിന്‍റെയും മേൽനോട്ടത്തിൽ രൂപകല്പന ചെയ്‌ത, ഒരു ബോട്ടിക് വില്ലയാണ് മമ്മൂട്ടിയുടെ വീട്. പതിറ്റാണ്ടുകളുടെ ഓർമകൾ സൂക്ഷിക്കുന്ന വീടിന്‍റെ ഓരോ മൂലയും ഓരോ കഥ പറയുന്നു...' -വെക്കേഷന്‍ എക്‌സ്പീരിയന്‍സ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അത്യാഡംബര സൗകര്യങ്ങളോടുകൂടിയുള്ളതാണ് ഈ വീട്. 75000 രൂപയാണ് ഒരു ദിവസം മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാനായുള്ള തുകയെന്നാണ് റിപ്പോർട്ട്. മമ്മൂട്ടി കുടുംബസമേതം ഇവിടെയാണ് കഴിഞ്ഞിരുന്നത്. നാല് വർഷം മുമ്പാണ് താമസം മാറുന്നത്. വൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിൽ പണിത പുതിയ വീട്ടിലാണ് നിലവിൽ താമസിക്കുന്നത്. 2008 മുതല്‍ 2020 വരെ മമ്മൂട്ടി കുടുംബവുമൊത്ത് താമസിച്ചത് പനമ്പള്ളി നഗറിലെ വീട്ടിലാണ്.

Tags:    
News Summary - Mammootty opens his Panampilly Nagar home to fans!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.