അജിത്തിനൊപ്പം ബൈക്കിൽ മഞ്ജുവിന്‍റെ ലഡാക്ക് യാത്ര; ചിത്രങ്ങൾ വൈറൽ

'അസുര'ന് ശേഷം മഞ്ജുവാര്യർ തമിഴിൽ അഭിനയിക്കുന്നത് സൂപ്പർ താരം അജിത്തിനൊപ്പമാണ്. സിനിമയുടെ ചിത്രീകരണത്തിനിടെ അജിത്തിനും സിനിമ സംഘത്തിനുമൊപ്പം നടത്തിയ ബൈക്ക് യാത്രയുടെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ. ലഡാക്ക്, ഹിമാചൽ അടക്കം സ്ഥലങ്ങളിലാണ് സംഘം സഞ്ചരിച്ചത്.


നാലു ചക്ര വാഹനത്തിൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇരുചക്രവാഹനത്തിൽ ടൂർ നടത്തുന്നതെന്ന് യാത്രയുടെ ചിത്രങ്ങളും കുറിപ്പും ഫേസ്ബുക്കിൽ പങ്കുവെച്ച് മഞ്ജു വാര്യർ എഴുതി. ബൈക്കേഴ്സിന്‍റെ ഈ ത്രസിപ്പിക്കുന്ന ഗ്രൂപ്പിലേക്ക് ക്ഷണിച്ചതിന് അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയ്ക്ക് മഞ്ജു നന്ദി പറഞ്ഞിട്ടുമുണ്ട്.

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന അജിത്തിന്‍റെ ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. 'വലിമൈ' ആണ് അജിത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 

Full View

Tags:    
News Summary - manju warrier bike trip with ajith kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.