ഹിന്ദിയിൽ വൻ വിജയം നേടിയതിന് പിന്നാലെ മോഹൻലാലിന്റെ ദൃശ്യം വിദേശഭാഷകളിലേക്ക്...

 ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമാണ് ദൃശ്യം. 2013-ൽ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ സൂപ്പർ ഹിറ്റായിരുന്നു. തുടർന്ന് തെന്നിന്ത്യൻ ഭാഷകളിലേക്കും ബോളിവുഡിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. ദൃശ്യം 2ാം പതിപ്പും മികച്ച കളക്ഷൻ നേടിയിരുന്നു. പോയ വർഷം ബോളിവുഡിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായിരുന്നു അജയ് ദേവ്ഗണിന്റെ ദൃശ്യം 2.

ഇപ്പോഴിതാ മോഹൻലാലിന്റെ ദൃശ്യം വിദേശഭാഷകളിലേക്കും റീമേക്കിന് ഒരുങ്ങുകയാണ്. ഇംഗ്ലീഷ്, സിംഹള, ഫിലിപ്പിനോ, ഇൻഡൊനീഷ്യൻ, തുടങ്ങിയ ഭാഷകളിലേക്കാണ് ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നത്. പനോരമ സ്റ്റുഡിയോസാണ് ഇതിന്റെ നിർമ്മാണവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇതിൽ ദൃശ്യം രണ്ട് ഭാഗങ്ങളും ഉൾപ്പെടും.

അജയ് ദേവ്ഗണിന്റെ ദൃശ്യം 2 ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടിയതോടെയാണ് വിദേശഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യാൻ പനോരമ സ്റ്റുഡിയോസ് തീരുമാനിച്ചത്. കൂടാതെ കൊറിയൻ, ജാപ്പനീസ്, ഹോളിവുഡിലും ചിത്രം റീമേക്ക് ചെയ്യാനുള്ള ചർച്ച പുരോഗമിക്കുകയാണ്. ഹിന്ദിയിൽ 250 കോടി രൂപ ദൃശ്യം 2 നേടിയത്.


Tags:    
News Summary - Mohanlal's Drishyam goes remade non-Indian languages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.