നമ്മുടെ ഒന്നിലധികം പ്രശ്നങ്ങൾക്ക് കാരണം മാലിന്യം; ആറ് വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് പുറത്ത്

കേരളം നേരിടുന്ന മാലിന്യ പ്രശ്നം ചൂണ്ടിക്കാട്ടി ആറ് വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജ‍യന് എഴുതി കത്തിന്റെ വിഡിയോ വൈറലാവുന്നു. നടന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ  ഇടംപിടിക്കുന്നത്. മോഹൻലാൽ എന്ന നടനല്ല മറിച്ച് ഒരു പൗരൻ എഴുതുന്ന നിവേദനമായി കാണണമെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് മാലിന്യത്തിന്റെ ഭീകരതയെ കുറിച്ച് നടൻ പറയുന്നത്.

'കേരളത്തെ പേടിപ്പിക്കുന്ന ഭീകരൻ ആരാണെന്ന് ചോദിച്ചാൽ മാലിന്യം എന്നായിരിക്കും എന്റെ ഉത്തരം. നമ്മുടെ ഒന്നിലധികം പ്രശ്നങ്ങൾക്ക് കാരണം മാലിന്യം കുമിഞ്ഞ് കൂടുന്നതാണ്. ഞാൻ അടക്കമുള്ള നിരവധി കലാകാരന്മാർ ഇതിനെതിരെയുളള ബോധവത്കരണ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നിട്ടും കാര്യമില്ല. റോഡിന് ഇരുവശത്തും മാലിന്യങ്ങൾ കൂടുക മാത്രമേ ചെയ്തിട്ടുള്ളൂ'- മോഹൻലാൽ പറയുന്നു.

മാലിന്യം നിക്ഷേപിക്കുന്നതിന് കൃത്യമായ രീതിയുണ്ടാവണം. ഇത് ലംഘിക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കുകയും വേണം-താരം  കൂട്ടിച്ചേർത്തു.

Full View


Tags:    
News Summary - Mohanlal's old letter About Kerala Faceing Waste Issue went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.