ചെന്നൈ: തമിഴ് സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിൻമാറിയതിനെത്തുടർന്ന് ആരാധകൻ ആത്മഹത്യക്ക് ശ്രമിച്ചു. താരത്തിന്‍റെ ചെന്നൈയിലെ ബോയിസ് ഗാർഡനിലുള്ള വീടിന് മുമ്പിൽ വെച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
രജനി രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്ന ആവശ്യവുമായി മുരുകേശൻ എന്ന ആരാധകനാണ് തീകൊളുത്തിയത്. സാരമായി പരിക്കേറ്റ ഇയാളെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രേവശിപ്പിച്ചു.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കാനുള്ള രജനീകാന്തിന്‍റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്നാട്ടിൽ അരങ്ങേറിയത്. ചെന്നൈ നഗരത്തിലും തമിഴ്നാടിന്‍റെ പല ഭാഗങ്ങളിലും ആരാധകർ പ്രതിഷേധവുമായി തെരുവിലെത്തി. ചില സ്ഥലങ്ങളിൽ ആരാധകർ രജനിയുടെ കോലം കത്തിച്ചു.
അടുത്തിടെ രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെതുടർന്ന് രാജനിയെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുമ്പ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ രജനി രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെതിരെ കുടുംബത്തിൽ നിന്നു തന്നെ എതിർപ്പ് ഉയർന്നിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ആശുപത്രി വാസം ദൈവം തന്ന സൂചനയായി കാണുന്നുവെന്നാണ് രാഷ്ട്രീയ പ്രവേശം ഉപേക്ഷിച്ചുള്ള തീരുമാനം വിശദീകരിച്ചു കൊണ്ട് രജനി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.