ഹൈദരാബാദ്: തെലുങ്ക് നടനും നാഗാർജുനയുടെ മകനുമായ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദിലെ നടന്റെ വീട്ടിൽ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. നാഗ ചൈതന്യയും ശോഭിത ധൂലിപാലയും കുറച്ചു നാളായി പ്രണയത്തിലായിരുന്നു.
‘ഞങ്ങളുടെ മകൻ നാഗ ചൈതന്യയും ശോഭിത ധൂലിപാലയുമായുള്ള വിവാഹനിശ്ചയം ഇന്ന് രാവിലെ 9:42 ന് നടന്നതായി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്. അഭിനന്ദനങ്ങൾ ദമ്പതികൾക്ക്. ദൈവം അവരെ അനുഗ്രഹിക്കട്ടെ! അനന്തമായ സ്നേഹത്തിന്റെ തുടക്കം.888 എന്നിങ്ങനെയാണ് നാഗാർജുന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ എഴുതിയത്. ശുഭ സംഖ്യയായി ചിലർ കരുതുന്ന 888 ഉം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ വർഷം അവസാനം ഇരുവരും വിവാഹിതരാകുമെന്നാണ് സൂചന. തെലുങ്ക് നടനായ നാഗ ചൈതന്യ കസ്റ്റഡി, ലാൽസിങ് ഛദ്ദ, താങ്ക്‍യു തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കുറുപ്പ് എന്ന മലയാള സിനിമയിൽ ദുൽഖറിനൊപ്പം വേഷമിട്ട ശോഭിത ധൂലിപാല ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
നാഗ ചൈതന്യ സാമന്ത റൂത്ത് പ്രഭുവിനെ 2017ൽ വിവാഹം കഴിച്ചിരുന്നു. 2021 ഒക്ടോബറിൽ ദമ്പതികൾ വേർപിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.