'ഇതാണ് കർമ, ഇന്ന് നിങ്ങളെ നോക്കി ലോകം ചിരിക്കുന്നു'! ഷാറൂഖിനെ പരിഹസിച്ച ഓം റൗട്ടിനെ ട്രോളി ഫാൻസ്

ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ പ്രഭാസ് ചിത്രമാണ്  ആദിപുരുഷ്.  രാമായണത്തെ ആസ്പദമാക്കി  ഓം റൗട്ട്  സംവിധാനം ചെയ്ത ചിത്രത്തിന്  പ്രേക്ഷകരെ  തൃപ്തിപ്പെടുത്താനായിട്ടില്ല.  സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.  ആദിപുരുഷ്  ഹൈന്ദവ സംസ്കാരത്തെ  അപമാനിച്ചുവെന്ന് ആരോപിച്ച്  ഹിന്ദുസേന ഡൽഹി ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. വാൽമീകി  രാമായണത്തെ പോലെയല്ല ചിത്രമെന്നും ഹനുമാനെയും സീതയെയും  രാവണനെയുമൊക്കെ  ശരിയായ  രീതിയിലല്ല  ചിത്രീകരിച്ചിരിക്കുന്നതെന്നും ഇവർ ഹരജിയിൽ വ്യക്തമാക്കുന്നുണ്ട്.

 500 കോടി ബജറ്റിൽ ഒരുങ്ങിയ  ആദിപുരുഷ് 250 കോടിയോളം വി.എഫ്.എക്സിനാണ് ചെലവഴിച്ചത്. എന്നാൽ  വി.എഫ്.എക്സ്  പ്രതീക്ഷിച്ചത് പോലെ ശ്രദ്ധിക്കപ്പെട്ടില്ല. ചിത്രത്തിന്റെ ഗ്രാഫിക്സിനെതിരെ  രൂക്ഷവിമർശനമാണ് ഉയരുന്നത്. 

 ഇപ്പോഴിതാ  സംവിധായകൻ  ഓം റൗട്ടിനെ ട്രോളി   ഷാറൂഖ് ഖാൻ ഫാൻസ് എത്തിയിരിക്കുകയാണ്. 2016 ൽ ഷാറൂഖ് ഖാൻ ചിത്രം 'ഫാനി'നെ ട്രോളിക്കൊണ്ട് സംവിധായകൻ  പങ്കുവെച്ച ട്വീറ്റാണ് ആരാധകർ തിരിച്ചു പ്രയോഗിച്ചിരിക്കുന്നത്. ലോകം ഇന്ന് നിങ്ങളെ  നോക്കി ചിരിക്കുകയാണ്.  ഇതിനെയാണ് നമ്മൾ കർമയെന്ന് വിളിക്കുന്നതെന്നാണ് എസ്.ആർ.കെ ഫാൻസ് പറയുന്നത്.

'600 കോടി  മുടക്കി ഇതിഹാസ കഥയായ  രാമായണത്തെ ഒരു കാർട്ടൂൺ  പോലെ അവതരിപ്പിച്ചിരിക്കുന്നു. 'ഫാന്റെ'  വി.എഫ്. എക്സിനെ അപേക്ഷിച്ച്  ഒരു 10 ശതമാനം പോലും ആദിപുരുഷിൽ  കൊണ്ടുവാരാൻ കഴിഞ്ഞില്ല.  ഇന്ന് ലേകം നിങ്ങളെ   നോക്കി ചിരിക്കുന്നു.  ഇതിനെയാണ്  കർമ എന്ന് വിളിക്കുന്നത്'-   ഷാറൂഖ് ആരാധകർ പറയുന്നു.

 2016 ൽ  വി.എഫ്.എക്സിന് ഏറെ പ്രധാന്യം നൽകി കൊണ്ട് പുറത്തിറങ്ങിയ എസ്.ആർ.കെ ചിത്രമായിരുന്നു ഫാൻ. എന്നാൽ ഈ ചിത്രം  അന്ന് ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നു. ഫാനിനോടൊപ്പം  ഇറങ്ങി മറാത്തി ചിത്രം  സൈറാത്  വലിയ വിജയം നേടി.  അന്ന്  ഷാറൂഖ് ചിത്രത്തെ  പരിഹസിച്ച് കൊണ്ട്  ഓം റൗട്ട്  എത്തിയിരുന്നു.


Tags:    
News Summary - Om Raut's Old Tweet 'Trolling' SRK's 'FAN' Goes Viral As ' This Is Called Karma'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.