ആദ്യദിനം 50 കോടി, മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ; പ്രഭാസിന്റെ ആദിപുരുഷ് നൽകുന്ന പ്രതീക്ഷ ഇങ്ങനെ...

ന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. പ്രഭാസ്, കൃതി സിനോൺ, സെയ്ഫ് അലിഖാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 16നാണ് തിയറ്ററുകളിൽ എത്തുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലായ ചിത്രീകരിച്ച ചിത്രം തമിഴ്, മലയാളം, കന്നഡ ഭാഷകളിലും പ്രദർശനത്തിനെത്തുന്നുണ്ട്. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിർമിച്ചിരിക്കുന്നത്.

500 കോടി ബജറ്റിൽ ഒരുക്കിയ ആദിപുരുഷിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക് ഭാഷകളിലായി ഇതിനോടകം നാല് ലക്ഷം ടിക്കറ്റുകൾ വിറ്റുവെന്നാണ് ട്രേഡ് അനലിസ്റ്റ് തരൺ  ആദർശ്  ട്വിറ്റ് ചെയ്യുന്നത്. രാജ്യത്തെ പ്രധാന മൾട്ടിപ്ലെക്സുകളെ ഉദ്ധരിച്ചായിരുന്നു ട്വീറ്റ്. 

രാജ്യത്തെ വിവിധ ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ആദിപുരുഷ് 4000 സ്ക്രീനുകളിലാണ് പ്രദർശപ്പിക്കുന്നത്. 40- 50 കോടി രൂപയാണ് ഒപ്പണിങ് കളക്ഷനായി അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ നിഗമനപ്രകാരം 150-170 കോടി രൂപയാകും ആദ്യവാരം നേടുക. രണ്ടാം ദിവസം 60, 70 കോടി രൂപയാണ് മൂന്നാം ദിവസം പ്രതീക്ഷിക്കുന്നത്.

അതേസമയം റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ മുടക്കുമുതലിന്റെ 85 ശതമാനത്തോളം തിരിച്ച് പിടിച്ചിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. . സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചതെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെന്നിന്ത്യയില്‍ നിന്ന് തിയറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

   കൂടാതെ സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്കും അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും ആദിപുരുഷിന് ഒരു ലക്ഷം സൗജന്യ ടിക്കറ്റുകൾ നൽകാമെന്ന് കശ്മീർ ഫയൽസ്, കാർത്തികേയ 2 എന്നീ ചിത്രങ്ങളുടെ നിർമ്മാതാവ് അഭിഷേക് അഗർവാൾ അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

Tags:    
News Summary - Prabhas-Kriti Sanon Adipurush box office prediction may open with 40-50 crore on day one

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.