പ്രഭാസ്, കൃതി സിനോൺ, സെയ്ഫ് അലിഖാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ് . പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രത്തിന്റെ ടീസർ വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. വി.എഫ്.എക്സ് കാർട്ടൂണിന് സമാനമാണെന്നായിരുന്നു ഉയർന്ന വിമർശനം.
ഇപ്പോഴിതാ ആ കുറവ് പരിഹരിച്ച് ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വി.എഫ്.എക്സിൽ മാറ്റം വരുത്തിയാണ് പുതിയ ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടീസറിലെ ക്ഷീണം ട്രെയിലറിൽ മാറ്റിയെന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ പ്രതീക്ഷയും പങ്കുവെക്കുന്നുണ്ട്.
3ഡിയിലാണ് ആദിപുരുഷ് ഒരുങ്ങുന്നത്. വി.എഫ്. എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലായാണ് പ്രദർശനത്തിനെത്തുന്നത്. ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും സംവിധായകൻ ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ 16ന് ചിത്രം തിയറ്ററുകളിൽ എത്തും.
പ്രഭാസ്, കൃതി സിനോൺ, സെയ്ഫ് അലിഖാൻ എന്നിവർക്കൊപ്പം സണ്ണി സിങ്, ദേവ്ദത്ത നാഗ്, വത്സല്‍ സേത് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.