ഓസ്​കർ നാമനിർദേശ പട്ടിക പുറത്തുവിടുന്നത്​ പ്രിയങ്ക ചോപ്രയും നിക്ക്​ ജോനാസും

ലണ്ടൻ: 93ാമ​ത്​ ഓസ്​കർ നാമനിർദേശങ്ങൾ പ്രഖ്യാപിക്കുക താരദമ്പതികളായ പ്രിയങ്ക ചോപ്രയും നിക്ക്​ ജോനാസും. മാർച്ച്​ 15നാണ്​ പ്രഖ്യാപനം. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും ചേർന്ന്​ അറിയിച്ചതാണ്​ ഇക്കാര്യം.

നിലവിൽ ലണ്ടനിലാണ്​ ഇരുവരും. 'ഹേ അക്കാദമി, ഓസ്​കർ നാമനിർദേശം ഒറ്റക്ക്​ പ്രഖ്യാപിക്കാൻ എനിക്ക്​ എന്തെങ്കിലും അവസരമുണ്ടോ? തമാശയാണ്​. നിക്ക്​ ജോനാസ്​ നിങ്ങളെ ഞാൻ സ്​നേഹിക്കുന്നു. തിങ്കളാഴ്​ച ഞങ്ങൾ ഒരുമിച്ച്​ ഓസ്​കർ നാമനിർദേശം പുറത്തുവിടുന്നതിന്‍റെ ആവേശത്തിലാണ്​. മാർച്ച്​ 15ന്​. ലൈവായി youtube.com/oscars ൽ കാണൂ' -പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓസ്​കർ പുരസ്​കാര പ്രഖ്യാപനം വൈകിയിരുന്നു. തിയറ്റർ റിലീസുകളല്ലാതെ ഒ.ടി.ടി റീലീസ്​ ചിത്രങ്ങളും ഇത്തവണ അവാർഡിലേക്ക്​ പരിഗണിക്കും.

366 ചിത്രങ്ങളാണ്​ പ്രാഥമിക ഘട്ടത്തിൽ ഓസ്​കറിനായി തെരഞ്ഞെടുത്തിരിക്കുന്നത്​. സുധ കൊങ്കര സംവിധാനം ചെയ്​ത സൂര്യ നായകനായ സൂരറൈ പോട്ര്​, ഐ.എം. വിജയൻ മുഖയകഥാപാത്ര​മായെത്തുന്ന 'മ്​ മ് ​മ്​...' (സൗണ്ട്​ ഓഫ്​ പെയിൻ) എന്നിവ പട്ടികയിൽ ഇടംനേടിയിരുന്നു.

Tags:    
News Summary - Priyanka Chopra and Nick Jonas to announce Oscar 2021 nominations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.