ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ രണ്ടാംതരംഗത്തിൽ ഇന്ത്യ വലയുകയാണെന്നും രാജ്യത്തിന് കൂടുതൽ വാക്സിൻ നൽകണമെന്നും ആവശ്യപ്പെട്ട് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ആവശ്യമുള്ളതിനേക്കാൾ കൂടുതൽ വാക്സിൻ യു.എസ് വാങ്ങാൻ തീരുമാനിച്ചിട്ടിട്ടുണ്ടെന്നും അത് പങ്കുവെക്കണമെന്നും അവർ ട്വീറ്റ് ചെയ്തു.
'എന്‍റെ ഹൃദയം തകരുന്നു. ഇന്ത്യ കോവിഡ് 19നെ തുടർന്ന് വലയുന്നു. ആവശ്യമുള്ളതിനേക്കാൾ കൂടുതൽ, 55,00,00,000 ഡോസ് യു.എസ് വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ലോകമെമ്പാടും ആസ്ട്രസെനക വാക്സിൻ വിതരണം ചെയ്യുന്നതിന് നന്ദി. പക്ഷേ എന്‍റെ രാജ്യം അതിഗുരുതരാവസ്ഥയിലാണ്. ഇന്ത്യക്ക് വാക്സിൻ നിങ്ങൾ അടിയന്തരമായി നൽകാമോ?' -പ്രിയങ്ക േചാപ്ര ട്വീറ്റ് ചെയ്തു.
എന്നാൽ, പ്രിയങ്കയുടെ ട്വീറ്റ് ഏറെ വൈകിപ്പോയി എന്നായിരുന്നു നെറ്റിസൺസ് ഉയർത്തിയ ആരോപണം. രണ്ടാഴ്ച മുെമ്പങ്കിലും ഇത് ആവശ്യപ്പെടണമായിരുന്നുവെന്നും എന്നാൽ രാജ്യത്ത് വാക്സിനേഷൻ വേഗത്തിലാക്കാൻ സാധിക്കുമായിരുന്നുവെന്നും അവർ കൂട്ടിച്ചർത്തു. അതേസമയം, കോവിഡ് പ്രതിസന്ധിഘട്ടത്തിൽ പ്രതികരിച്ചതിന് പ്രിയങ്ക ചോപ്രക്ക് അഭിനന്ദനവുമായി എത്തുന്നവരും കുറവല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.