മുംബൈ: റിലയന്‍സ് ചെയർമാനായ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും തന്‍റെ ഭാവി മരുമകൾക്കായി ഭരതനാട്യ അരങ്ങേറ്റ ചടങ്ങ് നടത്തി. ഇളയ മകന്‍ അനന്ത് അംബാനിയുടെ പ്രതിശ്രുത വധുവായ രാധിക മർച്ചന്റിന്‍റെ അരങ്ങേറ്റത്തിനാണ് മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ ചടങ്ങ് സംഘടിപ്പിച്ചത്. വ്യവസായിയായ വിരേൻ മെർച്ചന്റിന്റെ മകളാണ് രാധിക.
നർത്തകിയായ ഭാവന താക്കറിന്റെ ശിക്ഷണത്തിൽ എട്ട് വർഷത്തോളം രാധിക ഭരതനാട്യത്തിൽ പരിശീലനം നേടിയിട്ടുണ്ട്. നിത അംബാനിയും ഭരത്യനാട്യ നർത്തകിയാണ്.
ചെറുമകനായ പൃഥ്വി ആകാശിനൊപ്പമുള്ള മുകേഷ് അംബാനിയുടെ ചിത്രം ഇതിനകം തന്നെ വൈറലായിട്ടുണ്ട്.
അംബാനി കുടുംബാംഗങ്ങൾക്ക് പുറമെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കുടുംബവും ബോളിവുഡ് താരങ്ങളായ സൽമാന്‍ ഖാന്‍, ആമീർഖാന്‍, രൺവീർ സിങ് ക്രിക്കറ്റ് താരം സഹീർഖാന്‍ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.