ബോളിവുഡ്​ താരം രൺബീർ കപൂറിന്​ കോവിഡ്​

മുംബൈ: ബോളിവുഡ്​ താരം രൺബീർ കപൂറിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. അദ്ദേഹം വീട്ടിൽ സ്വയം നിരീക്ഷണത്തിലാണെന്നും മറ്റു ആരോഗ്യപ്രശ്​നങ്ങളില്ലെന്നും അമ്മ നീതു കപൂർ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.

രൺബീർ കപൂറിന്‍റെ ആരോഗ്യനില മോശമാണെന്നും കോവിഡ്​ ബാധിച്ചുവെന്നും അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. ഇതോടെ ആരാധകർ രൺബീറിന്‍റെ ആരോഗ്യവിവരം അന്വേഷിച്ച്​ രംഗത്തെത്തിയിരുന്ന​ു.

'നിങ്ങളുടെ അ​േന്വഷണങ്ങൾക്കും ആശംസകൾക്കും നന്ദി. രൺബീറിന്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. നിലവിൽ ചികിത്സയിൽ തുടരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യം സുഖമായി വരുന്നു. നിലവിൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്​' -നീതു കപൂർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ആഴ്ചകൾക്ക്​ മുമ്പ്​ ഷൂട്ടിങ്​ തിരക്കിലായിരുന്ന നീതു കപൂറിന്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. പിന്നീട് ഒരുമിച്ച്​ അഭിനയിച്ചിരുന്ന വരുൺ ധവാനും രോഗം സ്​ഥിരീകരിച്ചിരുന്നു. തുടർന്നാണ്​ രൺബീർ കപൂറിന്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. നിലവിൽ ആലിയ ഭട്ടിനൊപ്പമുള്ള ചിത്രത്തിൽ അഭിനയിക്കുകയാണ്​ അദ്ദേഹം. 

Tags:    
News Summary - Ranbir Kapoor tests COVID-19 positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.