ബ്രഹ്മാസ്ത്ര 2; രൺബീർ കപൂറിന്റെ പിതാവായി എത്തുന്നത് യുവതാരം

ൺബീർ കപൂർ,ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാൻ മുഖർജി സംവിധാനം ചെയ്ത ചിത്രമാണ് ബ്രഹ്മാസ്ത്ര. 2022 ൽ പുറത്തിറങ്ങിയ ചിത്രം ഏകദേശം 431 കോടി ബോക്സോഫീസിൽ നിന്ന് നേടിയിരുന്നു. ലോക്ക് ഡൗണിന് ശേഷം ബോളിവുഡ് ചിത്രങ്ങൾ പരാജയപ്പെട്ട സമയത്തായിരുന്നു ബ്രഹ്മാസ്ത്രയുടെ ആദ്യഭാഗം തിയറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

രൺബീർ കപൂർ അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ മാതാപിതാക്കളെ കുറിച്ചാണ് രണ്ടാംഭാഗത്തിൽ പറയുന്നത്. പിതാവ് ദേവിനെ കുറിച്ചുളള സൂചന നൽകിക്കൊണ്ടാണ് ആദ്യഭാഗം അവസാനിപ്പിച്ചത്. രണ്ടാംഭാഗത്തിൽ ദേവായി എത്തുന്നത് നടൻ രൺവീർ സിങ്ങാണത്രേ. ബോളിവുഡ് മാധ്യമമാണ് അണിയറപ്രവർത്തകരെ ഉദ്ധരിച്ച് ഇതുസംബന്ധമായ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം, ദേവ് ആകാൻ രൺവീർ സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ്. രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുരോഗമിക്കുകയാണ്. നിലവിൽ സംവിധായകൻ അയാൻ മുഖർജി വാർ 2വിന്റെ തിരക്കിലാണ്. രൺവീറും മറ്റൊരു ചിത്രത്തിന്റെ തിരക്കിലാണ്. അതിനാൽ, ബ്രഹ്മാസ്ത്ര 2 എപ്പോൾ തിയറ്ററുകളിലെത്തുമെന്ന് പറയാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ആദ്യ ഭാഗത്തിൽ നിന്നും വ്യത്യസ്തമായി വമ്പൻ മാറ്റങ്ങളോടെയാകും ചിത്രം പ്രേക്ഷകരിലേക്കെത്തുകയെന്ന് സംവിധായകൻ അയാൻ മുഖർജി മുൻപ് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ചിത്രങ്ങളുടെ തിരക്കഥ പൂർണമാക്കാൻ കുറച്ചുകൂടി സമയം ആവശ്യമാണെന്നും രണ്ട് ഭാഗങ്ങളും ഒരുമിച്ച് ചിത്രീകരിക്കുമെന്നുമായിരുന്നു സംവിധായകൻ പറഞ്ഞത്. രൺബീർ അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ പിതാവ് ദേവിന്റെ കഥയാണ് രണ്ടാംഭാഗം.

2022 സെപ്തംബറിലാണ് 'ബ്രഹ്മാസ്ത്ര പാർട്ട് വൺ: ശിവ' പുറത്തിറങ്ങിയത്. അമിതാഭ് ബച്ചൻ, നാഗാർജുന, ഷാരൂഖ് ഖാൻ, മൗനി റോയി തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.

Tags:    
News Summary - Ranveer Singh on board to play Ranbir Kapoor's father in Brahmastra 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.