‘ഒരേ മതിൽ പങ്കിടുന്ന പാളയം മസ്ജിദും ഗണപതി കോവിലും’; ഇതാണ് എന്റെ കേരളസ്റ്റോറി -റസൂൽ പൂക്കുട്ടി

'ദി കേരള സ്റ്റോറി'യുമായി ബന്ധപ്പെട്ട വിവാദങ്ങൾ കനക്കുമ്പോൾ ഓസ്കര്‍ ജേതാവും സൗണ്ട് എഞ്ചിനിയറുമായ റസൂല്‍ പൂക്കുട്ടിയുടെ ട്വീറ്റ് ചർച്ചയാവുന്നു. ഒരേ മതിൽ പങ്കിടുന്ന പാളയം മസ്ജിദിനേയും ഗണപതി കോവിലിനേയും കുറിച്ചാണ് താരം  ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതാണ് എന്റെ കേരള സ്റ്റോറി എന്ന ഹാഷ്ടാഗിനോടൊപ്പമാണ് ട്വീറ്റ്. റസൂല്‍ പൂക്കുട്ടിയുടെ ട്വീറ്റ് വൈറലായിട്ടുണ്ട്.

‘മൈ കേരളസ്റ്റോറി’ എന്ന ഹാഷ്ടാഗിനൊപ്പം തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതി കോവിലും ഒരേ മതിൽ പങ്കിടുന്നത് അറിയാമോ’ എന്നായിരുന്നു ട്വീറ്റ്.നിരവധി പേരാണ് ട്വീറ്റിന് താഴെ കമന്റുമായി എത്തിയത്.

ശക്തമായ പ്രതിഷേധങ്ങളുടെ ഇടയിലാണ് മെയ് 5 ന് 'ദി കേരള സ്റ്റോറി' പ്രദർശനത്തിനെത്തിയത്. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച  ചിത്രത്തിന്റെ  ട്രെയിലർ  പുറത്തു വന്നത് മുതല്‍ വ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു.


Tags:    
News Summary - Rasul pookutty Shares pic Palayam Masjid And Ganapati Kovil Shares One Wall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.