രവി തേജയെ കേന്ദ്രകഥാപാത്രമാക്കി വംശിയുടെ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടൈഗര്‍ നാഗേശ്വര റാവു'. അഞ്ച് ഭാഷകളിലായി റിലീസിന് ഒരുങ്ങുന്ന ചിത്രം ഒക്ടോബർ 20 ന് തിയറ്ററുകളിൽ എത്തും. തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങൾ നിർമിച്ച അഭിഷേക് അഗര്‍വാളിന്‍റെ പ്രൊഡക്ഷന്‍ കമ്പനി അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്‍റെ ഏറ്റവും വലിയ പ്രൊജക്റ്റാണിത്.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിടാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. മേയ് 24നാണ് പോസ്റ്റർ റിലീസ് ചെയ്യുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്ത് ഇറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ, അഞ്ചു ഭാഷകളില്‍നിന്നുള്ള സൂപ്പർ താരങ്ങളാണ് പുറത്തുവിടുന്നത്.
മലയാളം പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാനാണ് റിലീസ് ചെയ്യുന്നത്. തെലുങ്ക് വെങ്കടേഷും, ഹിന്ദി ജോണ്‍ എബ്രഹാമും, കന്നഡ ശിവ രാജ്കുമാറും, തമിഴ് കാര്‍ത്തിയുമാണ് പുറത്തിറക്കും. മുന്‍പൊരിക്കലും കാണാത്ത വിധത്തിലുള്ള ശൗര്യമേറിയ രവി തേജയുടെ ലുക്ക് അത്യന്തം ഗംഭീരമായിരിക്കുമെന്നാണ് പ്രതീക്ഷ.
സ്റ്റുവര്‍ട്ട്പുരം എന്ന ഗ്രാമത്തില്‍ എഴുപതുകളില്‍ ജീവിച്ചിരുന്ന ഭീകരനായൊരു തസ്കരന്‍റെ ജീവചരിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. രൂപത്തിലും ഭാവത്തിലും സംഭാഷണങ്ങളിലും മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു രവി തേജജെയായിരിക്കും ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക എന്നാണു വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്.
ആര്‍ മതി ഐ.എസ്.സി ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാര്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ലയാണ്. ചിത്രത്തിന്‍റെ സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയാണ്. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.