വിവാഹമോചനത്തിന് ശേഷമുള്ള ജീവിതം സുഖകരമായിരുന്നില്ല; കടന്നു പോയ അവസ്ഥയെക്കുറിച്ച് സാമന്ത

2021-ൽ ആണ് താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരായത്. സോഷ്യൽ മീഡിയ പേജിലൂടെയാണ് നാല് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി താരങ്ങൾ വെളിപ്പെടുത്തിയത്. 'ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികൾക്കും, ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ സ്വന്തം വഴികൾ പിന്തുടരാൻ തീരുമാനിച്ചു. ഞങ്ങൾക്കിടയിൽ 10 വർഷത്തെ സുഹൃദ്​ബന്ധമാണുള്ളത്​. അതായിരുന്നു ഞങ്ങളുടെ ബന്ധത്തി​ന്റെ ശക്​തിയും. അത്​ എപ്പോഴും നിലനിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു- എന്നായിരുന്നു  ഇരുവരും സോഷ്യൽ മീഡിയയിൽ കുറിച്ചത്. വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ തെലുങ്ക് മാധ്യമങ്ങൾ താരങ്ങളുടെ വിവാഹമോചനം സംബന്ധിച്ച വാർത്തകൾ നൽകിയിരുന്നു.എന്നാൽ അന്ന് സാമന്ത നിഷേധിക്കുകയായിരുന്നു.

ഇപ്പോഴിത നാഗ ചൈതന്യയുമായുള്ള വേർപിരിയലിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സമന്ത. ജീവിതം സുഖകരമായിരുന്നില്ലെന്നാണ് നടി പറയുന്നത്. വളരെ ബുദ്ധിമുട്ടുള്ള വർഷമായിരുന്നെന്നും എന്നാൽ ഇപ്പോൾ അവസ്ഥ മാറിയെന്നും താരം കൂട്ടിച്ചേർത്തു. പോഡ്കാസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആരോഗ്യപ്രശ്നത്തെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'എനിക്ക് മയോസൈറ്റ്സുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്നം ഉണ്ടാകുന്നതിന് തൊട്ട് മുമ്പുള്ള വർഷം ഞാൻ പ്രത്യേകം ഓർക്കുന്നു. എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള ഒരു വർഷമായിരുന്നു അത്. എന്റെ സുഹൃത്തും മനേജറുമായ ഹിമാങ്കിനൊപ്പം മുംബൈയിൽ നിന്ന് മടങ്ങിയെത്തിയ ദിവസം ഞാൻ ഇപ്പോഴും ഓർക്കുന്നു. അതൊരു ജൂൺ മാസം ആയിരുന്നു. എനിക്കൊരു സമാധാനം തോന്നിയിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി ശാന്തതയോ സമാധാനമോ അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ എനിക്ക് ഇപ്പോൾ ഉണർന്ന് പ്രവർത്തിക്കാനും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും. വളരെ മോശമായ അവസ്ഥയിൽ നിന്നാണ് ഞാൻ ഉണർന്നത്'- സാമന്ത പറഞ്ഞു.

മയോസൈറ്റ്സ് രോഗത്തെ തുടർന്ന് സിനിമയിൽ നിന്ന് സാമന്ത  ഇടവേള എടുത്തിരുന്നു. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ഖുഷി എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത് . വരുൺ ധവാനൊപ്പമുള്ള 'സിറ്റാഡൽ: ഇന്ത്യ' ആണ് ഇനി പുറത്തിറങ്ങാനുള്ളത്. സസ്പെൻസ് ത്രില്ലറാണിത്.

Tags:    
News Summary - Samantha says her separation with Naga Chaitanya was 'extremely difficult'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.