ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് ആമിർ ഖാനും ഷാറൂഖ് ഖാനും. സിനിമാ തിരക്കുകൾക്കിടയിലും താരങ്ങൾ ഒത്തുകൂടാറുണ്ട്.
ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് ഷാറൂഖ് ഖാൻ നൽകിയ ഒരു ലാപ്ടോപ്പിന്റെ രസകരമായ കഥ പങ്കുവെക്കുകയാണ് ആമിർ ഖാൻ. അടുത്തിടെ പങ്കെടുത്ത ഒരു പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1996 ൽ വാങ്ങിയ ലാപ്ടോപ്പ് നാലഞ്ച് വർഷത്തിന് ശേഷമാണ് തുറന്നതെന്നാണ് നടൻ പറയുന്നത്.
'പണ്ടു മുതലെ ഷാറൂഖിന് സാങ്കേതിക വിദ്യയെ കുറിച്ച് നല്ല അറിവുണ്ടായിരുന്നു. എന്നാൽ എനിക്ക് ഇപ്പോഴും വിദൂരമാണ്. 1996 ൽ ഞാനും അദ്ദേഹവും ഷോക്ക് വേണ്ടി വിദേശത്ത് പോയി. യു.കെയിലും യു. എസിലുമായിരുന്നു പരിപാടി. ആസമയത്തും അന്നത്തെ സങ്കേതികവിദ്യയെ കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയായിരുന്നു.
അവിടെവെച്ച് ഷാറൂഖ് ഒരു ലാപ്ടോപ്പ് വാങ്ങി. എന്നോടും വാങ്ങാൻ പറഞ്ഞു. അന്ന് എനിക്ക് അതിന്റെ ആവശ്യമില്ലായിരുന്നു. പിന്നെ അദ്ദേഹത്തിന്റെ നിർബന്ധംകൊണ്ട് സമ്മതിക്കേണ്ടി വന്നു. നിങ്ങൾ എന്തു വാങ്ങിയാലും തനിക്കും വാങ്ങാൻ പറഞ്ഞു. ആ സമയത്ത് പുറത്ത് ഇറങ്ങിയ ഏറ്റവും പുതിയ മോഡൽ ലാപ്ടോപ്പായിരുന്നു ഷാറൂഖ് വാങ്ങി തന്നത്- ആമീർ ഖാൻ തുടർന്നു.
അന്ന് എനിക്ക് വേണ്ടി വാങ്ങിയ ലാപ്ടോപ്പ് അഞ്ച് വർഷത്തിന് ശേഷമാണ് തുറക്കുന്നത്. അതും ഞാനായിരുന്നില്ല, എന്റെ മാനേജറായിരുന്നു ഓപ്പൺ ചെയ്തത്. അപ്പോഴേക്കും അതിന് തകരാർ സംഭവിച്ചു. സാങ്കേതിക വിദ്യയെ കുറിച്ച് സംസാരിക്കവെയാണ് പഴയ കഥ പറഞ്ഞത്.
ലാൽ സിങ് ഛദ്ദ എന്ന ചിത്രത്തിന് ശേഷം ബോളിവുഡിൽ നിന്ന് മാറി നിൽക്കുകയാണ് താരം. ജവാനാണ് ഇനി പുറത്തുവരാനുള്ള ഷാറൂഖ് ഖാൻ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.