ഫോൺ തട്ടിമാറ്റി, ആരാധകനോട് കയർത്ത് ഷാറൂഖ് ഖാൻ; വിഡിയോ വൈറൽ

ഭാഷാ വ്യാത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് ഷാറൂഖ് ഖാൻ. ബോളിവുഡിലാണ്  സജീവമെങ്കിലും നടന്റെ സിനിമകൾ ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ പത്താൻ എല്ലാ ഭാഷകളിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകനോട് ക്ഷുഭിതനാവുന്ന നടന്റെ വിഡിയോയാണ്. മുംബൈ എർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സിനിമാ ചിത്രീകരണത്തിന് ശേഷം മുംബൈയിൽ എത്തിയതായിരുന്നു ഷാറൂഖ്. എല്ലാവരോടും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന എസ്. ആർ.കെയുടെ ഈ പെരുമാറ്റം ആരാധകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ഷാറൂഖ് ഖാനെ കാണാൻ വൻ ജനാവലിയായിരുന്നു എയർപോർട്ടിൽ എത്തിയത്.

ശ്രീനഗറിലെ എയർപോർട്ടിലും ഷാറൂഖ് ഖാനെ കാണാൻ ജനങ്ങൾ തടിച്ചു കൂടിയിരുന്നു. ഏറെ കഷ്ടപ്പെട്ടായിരുന്നു താരം പുറത്തു പോയത്.

രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ഡുങ്കിയുടെ ചിത്രീകരണ തിരക്കിലാണ് നടനിപ്പോൾ. ജവാനാണ് അടുത്തതായി തിയറ്ററുകളിൽ എത്തുന്ന ചിത്രം. ജൂണിലാണ് പ്രദർശനത്തിനെത്തുന്നത്.


Tags:    
News Summary - Shah Rukh Khan gets angry after fan tries to click selfie at Mumbai airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.