കരിയറിൽ തുടക്കകാലത്ത് നേരിടേണ്ടി വന്ന വെല്ലുവിളിയെ കുറിച്ച് നടി ശോഭിത ധൂലിപാല. നിറത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ടിട്ടുണ്ടെന്നും പലരും മുഖത്ത് നോക്കി സൗന്ദര്യമില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും താരം പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
' കരിയറിന്റെ തുടക്കകാലത്ത് ഒരുപാടുവെല്ലുവിളികളും പരിഹാസങ്ങളും കേൾക്കേണ്ടി വന്നു. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നല്ല ഞാൻ വരുന്നത്. നിരവധി ഓഡീഷനുകൾക്ക് പോയിട്ടുണ്ട്. സൗന്ദര്യമില്ലെന്ന് പറഞ്ഞ് പല അവസരങ്ങളും നഷ്ടമായി. ഒരു പരസ്യ ചിത്രത്തിന്റെ ഓഡീഷന് പോയ അനുഭവം ഞാൻ ഇപ്പോഴും ഓർമിക്കുന്നുണ്ട്, സൗന്ദര്യമില്ലെന്ന് അവർ എന്റെ മുഖത്ത് നോക്കി പറഞ്ഞു. കേട്ടപ്പോൾ ആകെ വിഷമവും നിരാശയും തോന്നി'- ശോഭിത ധൂലിപാല പറഞ്ഞു.
2016 ൽ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത രാഘവ് 2.0 എന്ന ചിത്രത്തിലൂടെയാണ് ശോഭിത സിനിമയിൽ എത്തുന്നത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണ് നടി. ഷെഫ്, കുറുപ്പ്, ഗോസ്റ്റ് സ്റ്റോറീസ്, മേജർ എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. സിതാര, ദേവ് പട്ടേൽ ചിത്രമായ മങ്കി മാന്‍ എന്നിവയാണ് ഇനി റിലീസിനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.