ഗർഭാശയമുഖ അർബുദത്തിനെതിരെ (സെർവിക്കൽ കാൻസർ) വേറിട്ട രീതിയിൽ ബോധവത്കരണം നടത്തിയ നടിയും മോഡലുമായ പൂനം പാണ്ഡെക്കെതിരെ കേസ്. സമൂഹത്തിൽ തെറ്റിധാരണ പരത്തുംവിധം സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഒരു സംഘമാളുകളാണ് പൂനത്തിനെതിരെ നൂറു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകിയിരിക്കുന്നത്.
ഫെബ്രുവരി രണ്ടിന് പൂനം ഗർഭാശയമുഖ അർബുദം ബാധിച്ച് മരണപ്പെട്ടതായി വാർത്തവന്നിരുന്നു. രണ്ടുനാൾ കഴിഞ്ഞ് പൂനംതന്നെ വിഡിയോയിൽ പ്രത്യക്ഷപ്പെട്ട് താൻ മരിച്ചിട്ടില്ലെന്നും സെർവിക്കൽ അർബുദത്തിനെതിരായ അവബോധം സൃഷ്ടിക്കുകയായിരുന്നു ഈ നാടകത്തിലൂടെ താൻ ലക്ഷ്യമിട്ടതെന്നും അവർ അറിയിച്ചു. എന്നാൽ, വലിയ വിമർശനമാണ് ഇതിനെതിരെ സോഷ്യൽ മീഡിയിലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.