സിനിമയിൽ നല്ല നടൻ, ജീവിതത്തിൽ ഇങ്ങനെയാണ്! മോഹൻലാലിനെ കുറിച്ച് ഭാര്യ സുചിത്ര

മോഹൻലാലിന്റെ 63ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. താരത്തിന് പിറന്നാൾ ആശംസനേർന്ന് ആരാധകർക്കൊപ്പം സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തിയിട്ടുണ്ട്. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് നടനെ കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. കാമറക്കുമുന്നിൽ മികച്ച നടൻ ആണെങ്കിലും ജീവിതത്തിൽ ഏറ്റവും മോശം നടനാണെന്നാണ് സുചിത്ര പറയുന്നത്.

'ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല. കാമറക്ക് മുന്നിൽ ഒന്നാന്തരം നടൻ ആണെങ്കിലും ജീവിതത്തിൽ വളരെ മോശം നടനാണ്. അഭിനയിക്കുകയാണെങ്കിൽ അത് നമുക്ക്  പെട്ടെന്ന് മനസിലാവും-സുചിത്ര പറഞ്ഞു.

അദ്ദേഹം വളരെ ഇമോഷണലാണ്. എന്നാൽ അതൊരു മാജിക്കുകാരനെ പോലെ ഒളിപ്പിക്കും. പ്രത്യേകതരത്തിലാണ് നമ്മളെ ആശ്വസിപ്പിക്കുന്നത്. എന്റെ അച്ഛനൊക്കെ മരിച്ചപ്പോഴുള്ള അനുഭവം എനിക്കുണ്ട്. അന്ന് നാളെ നമ്മളും മരിക്കും എന്നാണ് എന്നോടു പറഞ്ഞത്. അന്ന് എനിക്കതുകേട്ടപ്പോള്‍ എന്തോപോലെ തോന്നി. ഇങ്ങനെയാണോ ആശ്വസിപ്പിക്കുകയെന്ന് തോന്നിയിരുന്നു. എന്നാല്‍, പിന്നീട് മനസിലായി, അതാണ് സത്യമെന്ന്'- സുചിത്ര മാതൃഭൂമിയോട് പറഞ്ഞു.

Tags:    
News Summary - Suchithra mohanlal's Real life Mohanlal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.