തരുൺ മൂർത്തി, പൃഥ്വിരാജ്
എമ്പുരാന്റെ ട്രെയിലര്‍ പുറത്തു വന്ന ശേഷം വൻ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. അതിനിടെയാണ് മോഹൻലാല്‍ നായകനാകുന്ന 'തുടരും' എന്ന ചിത്രത്തിന്‍റെ സംവിധായകനായ തരുണ്‍ മൂര്‍ത്തി പൃഥ്വിരാജുമായുള്ള ചാറ്റ് പങ്കുവെച്ചത്. സംവിധായകൻ തരുൺ മൂർത്തി പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി ഇപ്പോൾ വൈറലാണ്.
'ഇനി ഞാൻ എന്തു ചെയ്യും' എന്നാണ് തരുണ്‍ പൃഥ്വിരാജിന് മെസേജ് അയച്ചത്. 'അയ്യോ വ്യക്തിപരമായി ഞാൻ നിങ്ങളുടെ സിനിമക്കായി കാത്തിരിക്കുകയാണ്' എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഫാൻ ബോയ്സ് എന്ന ക്യാപ്ഷനോടെയാണ് ചാറ്റ് പങ്കുവെച്ചത്.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തുടരും'. ചിത്രത്തിൽ ശോഭനയാണ് നായികയായി എത്തുന്നത്. ഒരു നീണ്ട ഇടവേളക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമയുടെ തിയറ്റർ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എമ്പുരാന് ശേഷം മാത്രമേ തിയറ്ററുകളിൽ എത്തുള്ളൂവെന്നാണ് വിവരം.
എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസിനൊരുങ്ങുന്നത്. മലയാളത്തിലെ തന്നെ ആദ്യ ഐമാക്സ് ചിത്രം കൂടിയാണ് എമ്പുരാൻ. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. എമ്പുരാൻ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.