ബോളിവുഡ് ഇന്ത്യയുടെ സിനിമ വ്യവസായത്തിന്‍റെ മുൻനിരയിലാണ്. അതിന്‍റെ വ്യാപകമായ സ്വാധീനം കണക്കിലെടുക്കുമ്പോൾ, രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന അഭിനേതാക്കൾ ബോളിവുഡിൽ നിന്നാകുന്നതിൽ അതിശയമല്ല. എന്നാൽ സമീപ വർഷങ്ങളിൽ, ദക്ഷിണേന്ത്യൻ സിനിമ വ്യവസായം പലപ്പോഴും ബോളിവുഡിനെ കടത്തിവെട്ടാറുണ്ട്.
മികച്ച ദക്ഷിണേന്ത്യൻ സിനിമകൾ നിരവധി അഭിനേതാക്കളെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലേക്ക് എത്തിച്ചു. ഊർജ്ജസ്വലമായ ആക്ഷൻ സീക്വൻസുകളും ശ്രദ്ധേയമായ കഥപറച്ചിലും മികച്ച പ്രകടനങ്ങളും ദക്ഷിണേന്ത്യൻ അഭിനേതാക്കളുടെ ഈ നേട്ടത്തിന് കാരണമാണ്.
ഫോർബ്സ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 അഭിനേതാക്കളിൽ ആദ്യ സ്ഥാനത്ത് അല്ലു അർജുനാണ്. പുഷ്പ 2വിന് പ്രതിഫലമായയി 300 കോടി രൂപയാണ് താരം വാങ്ങിയതെന്നാണ് റിപ്പോർട്ട്. രണ്ടാം സ്ഥാനത്തും തെന്നിന്ത്യയിൽ നിന്നുള്ള താരം തന്നെയാണ്. വിജയ് ആണ് പ്രതിഫലത്തിന്‍റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. 130 കോടി മുതൽ 275 കോടി വരെയാണ് താരത്തിന്‍റെ പ്രതിഫലം. 150 കോടി മുതൽ 250 കോടി വരെ പ്രതിഫലം വാങ്ങുന്ന ഷാറൂഖ് ഖാൻ ആണ് മൂന്നാം സ്ഥാനത്ത്.
അല്ലു അർജുൻ 300 കോടി
വിജയ് 130 കോടി മുതൽ 275 കോടി വരെ
ഷാരൂഖ് ഖാൻ 150 കോടി മുതൽ 250 കോടി വരെ
രജനികാന്ത് 125 കോടി മുതൽ 270 കോടി വരെ
ആമിർ ഖാൻ 100 കോടി മുതൽ 275 കോടി വരെ
പ്രഭാസ് 100 കോടി മുതൽ 200 കോടി വരെ
അജിത് കുമാർ 105 കോടി മുതൽ 165 കോടി വരെ
സൽമാൻ ഖാൻ 100 കോടി മുതൽ 150 വരെ
കമൽഹാസൻ 100 കോടി മുതൽ 150 കോടി വരെ
അക്ഷയ് കുമാർ 60 കോടി മുതൽ 145 കോടി വരെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.