'ഗോട്ടി'ന് പ്രതിഫലം വാങ്ങിയില്ല; ശിവകാർത്തികേയന് സ്നേഹസമ്മാനവുമായി വിജയ്-വിഡിയോ

വിജയ് യെ കേന്ദ്രകഥാപാത്രമാക്കി വെങ്കിട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രമാണ് ഗോട്ട്. സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. ഗോട്ടിൽ വിജയ്ക്കൊപ്പം നടൻ ശിവകാർത്തികേയനും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. അതിഥി വേഷത്തിലാണ് നടൻ ചിത്രത്തിലെത്തിയത്. സിനിമയിൽ  പ്രതിഫലം വാങ്ങാതെയാണ് നടൻ അഭിനയിച്ചതെന്നാണ് വിവരം.

ഇപ്പോഴിതാ ഗോട്ടിൽ അതിഥി വേഷത്തിലെത്തിയ ശിവകാർത്തികേയന് സ്നേഹസമ്മാനവുമായി വിജയ് എത്തിയിരിക്കുകയാണ്. ആഡംബര വാച്ചാണ് സമ്മാനമായി നൽകിയിരിക്കുന്നത്. നടന്റെ കൈയിൽ വാച്ച് കെട്ടി കൊടുക്കുന്ന വിജയ് യുടെ വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.സിനിമയുടെ ക്ലൈമാക്സ് ഭാഗത്തിലാണ് ശിവകാർത്തികേയന്റെ എൻട്രി.

തിയറ്റർ പ്രദർശനത്തിന് ശേഷം ഗോട്ട് ഒ.ടി.ടിയിൽ എത്തിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നിലവിൽ ദളപതി 69 ന്റെ തിരക്കിലാണ് താരം. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക.ബോബി ഡിയോള്‍, മമിത ബൈജു, നരെയ്ന്‍, പ്രിയ മണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.


Full View


Tags:    
News Summary - Vijay gifts luxury watch to Sivakarthikeyan for his cameo in 'GOAT'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.