'എന്നോട് ക്ഷമിക്കണം,അദ്ദേഹം വളരെ മോശം നടൻ ആയിരുന്നു'; വിക്രം

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിക്രം. തമിഴിലാണ് നടൻ സജീവമെങ്കിലും മലയാളത്തിലും ഹിന്ദിയിലുമെല്ലാം നിരവധി ആരാധകരുണ്ട്. പ. രഞ്ജിത് സംവിധാനം ചെയ്ത തങ്കലാനാണ് നടന്റെ ഏറ്റവും പുതിയ ചിത്രം. ആഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പും പ്രദർശനത്തിനെത്തിയിട്ടുണ്ട്. തമിഴിലെ പോലെ മികച്ച പ്രതികരണമാണ്  തങ്കലാന്റെ ഹിന്ദി പതിപ്പിനും ലഭിക്കുന്നത്.

വിക്രമിന് പിന്നാലെ മകൻ ധ്രുവും വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്. ഇപ്പോഴിത തന്റെ പിതാവിന്റേയും സ്വപ്നം സിനിമയായിരുന്നെന്ന് പറയുകയാണ് വിക്രം. തങ്കലാന്റെ ഹിന്ദി പതിപ്പിന്റെ റിലീസിനോട് അനുബന്ധിച്ച് ഒരു പോഡ്കാസ്റ്റ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തമിഴ് നടൻ വിനോദ് രാജ് ആണ് വിക്രമിന്റെ പിതാവ്.

‘കമലഹാസന്റെ ജന്മസ്ഥലമായ പരമകുടി എന്ന് പറയുന്ന സ്ഥലത്താണ് എന്റെ അച്ഛനും ജനിച്ചത്. എന്റെ അച്ഛന്റെ അച്ഛന്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ആയിരുന്നു. അച്ഛൻ സിനിമ നടൻ ആകാൻ വേണ്ടി വീട്ടിൽ നിന്ന് ഓടിപോയ ആളാണ്. പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. 'അച്ഛൻ എന്നോട് ക്ഷമിക്കണം'അദ്ദേഹം ഒരു മോശം അഭിനേതാവായിരുന്നു. അഭിനയത്തില്‍ മോശമായിരുന്നെങ്കിലും അദ്ദേഹത്തിന് അഭിനയത്തിനോട് ഭയങ്കര അഭിനിവേശമായിരുന്നു. എനിക്ക് തോന്നുന്നത് അഭിനയത്തോടുള്ള  അഭിനിവേശം ജനിതകപരമായി എനിക്ക് കിട്ടിയതാണെന്ന്. അച്ഛന്‍ സിനിമയില്‍ വരാന്‍ ആഗ്രഹിച്ചതുപോലെ ഞാനും വന്നു ഇപ്പോള്‍ എന്റെ മകനും എത്തിയിട്ടുണ്ട്. ആദ്യം മുതലെ എനിക്കൊരു അഭിനേതാവാകാനായിരുന്നു താൽപര്യം. ഇപ്പോഴും ഒരു നടൻ ആകണമെന്നാണ് എന്റെ ആഗ്രഹം'-വിക്രം പറഞ്ഞു.

Tags:    
News Summary - vikram about his father's Acting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.