കഥാപാത്രത്തിന്റെ പൂർണതക്ക് വേണ്ടി എന്തു ശരീരിക മാറ്റത്തിനും നടൻ വിക്രം തയാറാണ്. സിനിമക്കായുള്ള നടന്റെ ട്രാന്‍സ്‌ഫൊര്‍മേഷന്‍ വലിയ ചർച്ചയാവാറുണ്ട്. പാ. രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കലാനാണ് നടന്റെ ഏറ്റവും പുതിയ ചിത്രം. ‘തങ്കലാന്‍’ എന്ന സിനിമയുടെ ഹൈലൈറ്റുകളില്‍ ഒന്ന് വിക്രത്തിന്റെ രൂപമാറ്റമായിരുന്നു.
ശരീരത്തില്‍ നടത്തുന്ന ഈ മേക്കോവറുകൾ തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിക്രം. തങ്കലാൻ സിനിമയുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'ഇത് അഭിനയത്തോടും സിനിമയോടുമുള്ള എന്റെ അഭിനിവേശമാണ്. സിനിമയിൽ വ്യത്യസ്തമായത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.കഥാപാത്രത്തിനായി നടത്തുന്ന രൂപമാറ്റം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാറുണ്ട്.അപകടമാണെങ്കിലും കഥാപാത്രത്തിന് വേണ്ടിയുള്ള രൂപമാറ്റം ആസ്വദിക്കാറുണ്ട്. ഞാൻ കാശി സിനിമ ചെയ്തപ്പോൾ രണ്ട് മൂന്ന് മാസത്തേക്ക് കാഴ്ചക്ക് പ്രശ്നമുണ്ടായിരുന്നു. ചിത്രത്തിൽ അന്ധൻ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കൺപോള മുകളിലേക്ക് വെച്ചിട്ടായിരുന്നു അഭിനയിച്ചത്.
അതുപോലെ ശങ്കറിന്റെ 'ഐ' എന്ന ചിത്രം ചെയ്തപ്പോഴും ശരീരിക മാറ്റം ആവശ്യമായിരുന്നു.ചിത്രത്തിനായി ശരീരഭാരം 86 ൽ നിന്ന് 52 ആയി കുറച്ചു. 50 കിലോ ആക്കണമെന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്. പക്ഷെ അതിന് ഡോക്ടർ സമ്മതിച്ചില്ല.ഏതെങ്കിലും തരത്തില്‍ ആന്തരിക അവയവങ്ങള്‍ക്ക് പ്രശ്‌നമുണ്ടായാല്‍ പിന്നെ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുമെന്നും പറഞ്ഞു. അതോടെ ആ ശ്രമം നിർത്തി'- വിക്രം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.